ബോളിവുഡ് താരം ഹിമേഷ് രേഷാമിയ രണ്ടാമതും വിവാഹിതനായി

ഏറെ നാളായി പ്രണയത്തിലായിരുന്ന ടെലിവിഷന്‍ താരം സോണിയ കപൂറിനാണ്‌ അദ്ദേഹം താലി ചാര്‍ത്തിയത്

മുംബൈ: ബോളിവുഡില്‍ ഇത് വിവാഹക്കാലമാണ്. സോനം കപൂറിന്റേയും ആനന്ദ് അഹൂജയുടേയും വിവാഹത്തിന്റെ അലയൊലി മാറും മുമ്പാണ് മറ്റൊരു താരം വിവാഹിതനായിരിക്കുന്നത്. ബോളിവുഡ് ഗായകനും നടനുമായ ഹിമേഷ് രേഷാമിയ വിവാഹിതനായി. ഏറെ നാളായി പ്രണയത്തിലായിരുന്ന ടെലിവിഷന്‍ താരം സോണിയ കപൂറിനാണ്‌ അദ്ദേഹം താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു വിവാഹ ചടങ്ങ്.

ആദ്യ ഭാര്യയില്‍ നിന്നും 2017 ല്‍ വിവാഹമോചിതനായാണ് അദ്ദേഹം രണ്ടാമത് വിവാഹിതനായത്. 22 വര്‍ഷത്തെ വിവാഹജീവിതത്തിനാണ് ഹിമേഷും ഭാര്യ കോമളും വിരാമമിട്ടത്. ബോംബെ ഹൈക്കോടതിയാണ് ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചത്. പരസ്പര ധാരണയും ബഹുമാനവുമാണ് കുടുംബ ബന്ധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഹിമേഷ് അന്ന് പ്രതികരിച്ചിരുന്നു. തങ്ങള്‍ രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതെന്നും കുടുംബാംഗങ്ങള്‍ക്കും വിവാഹമോചനത്തില്‍ എതിര്‍പ്പ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കോമള്‍ തന്റെ കുടുംബമായി എന്നും തുടരുമെന്നും എന്നും പിന്തുണ നല്‍കുമെന്നും ഹിമേഷ് വ്യക്തമാക്കിയിരുന്നു. ഇരുവര്‍ക്കും ‘സ്വയം’ എന്ന പേരിലുള്ള മകനുമുണ്ട്. നേരത്തെ സോണിയ കപൂറുമായി ഹിമേഷിന്റെ പേര് ചേര്‍ത്ത്‌ ഗോസിപ്പുകള്‍ വന്നിരുന്നു. നിരവധി ആല്‍ബങ്ങളിലും ചിത്രങ്ങളിലും സംഗീതം ഒരുക്കിയ താരമാണ് ഹിമേഷ് രേഷ്മയ്യ. ഇതിന് പുറമെ ഗായകന്‍, അഭിനേതാവ് എന്ന നിലയിലും തംരഗം ഉണ്ടാക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Himesh reshammiya ties the knot with longtime girlfriend sonia kapoor

Next Story
‘മഹാനടി’യെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്Mammootty, Dulquer Salmaan, Mahanati
The moderation of comments is automated and not cleared manually by malayalam.indianexpress.com
X