കോമഡി ത്രില്ലർ ചിത്രം ‘ഹിമാലയത്തിലെ കശ്‌മലനി’ ലെ ഗാനങ്ങൾ മ്യൂസിക് ലേബലായ മ്യൂസിക് 247 റിലീസ് ചെയ്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്കും അരവിന്ദ് ചന്ദ്രശേഖറാണ് ഈണം പകർന്നിരിക്കുന്നത്. ആദ്യത്തെ ഗാനം “അക്കിടി” ആലപിച്ചിട്ടുള്ളത് സൂരജ് സന്തോഷ് ആണ്. വിനായക് ശശികുമാറിന്റേതാണ് വരികൾ. എം.ആർ.വിബിൻ രചിച്ച “ആലോലം” എന്ന ഗാനമാണ് രണ്ടാമത്തേത്. മൃദുല വാരിയരാണ് ഈ ഗാനം ആലപിച്ചിട്ടുളളത്.
അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ‘ഹിമാലയത്തിലെ കശ്‌മലൻ’ ചിത്രത്തിൽ 52 പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്തും ചിത്രസംയോജനം രാമു രവീന്ദ്രനും അരവിന്ദ് ഗോപാലും ചേർന്നാണ്. നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ, അരുണിമ അഭിരാം ഉണ്ണിത്താൻ എന്നിവർ സംയുക്തമായാണ് ‘ഓവർ ദി മൂൺ ഫിലിംസ്’ (Over The Moon Films)ന്റെ ബാനറിൽ ചിത്രം നിർമിച്ചിട്ടുള്ളത്. മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.