പൊട്ടിച്ചിരിപ്പിക്കാനായി ഒരു കൂട്ടം പുതുമുഖങ്ങളെത്തുന്നു. 52 ഓളം പുതുമുഖങ്ങളെ അണിനിരത്തിയാണ് ഹിമാലയത്തിലെ കശ്‌മലനെന്ന ചിത്രമെത്തുന്നത്. ഒരു ലോഡ് മണ്ടന്മാരുടെ കഥയെന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ടൊവിനോ തോമസാണ് പോസ്റ്റർ പുറത്തിറക്കിയത്.

ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടുളള മോഷൻ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നതത്.എന്നാൽ ഒരൊറ്റ കഥാപാത്രത്തിന്റെയും മുഖം പോസ്റ്ററിൽ കാണിക്കുന്നില്ല. പുറം തിരിഞ്ഞു നിൽക്കുന്ന തരത്തിലാണ് ഓരോരുത്തരെയും അവതരിപ്പിച്ചിരിക്കുന്നത്. ഒരു സമ്പൂർണ കോമഡി ചിത്രമായിരിക്കുമിതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

അഭിരാം സുരേഷ് ഉണ്ണിത്താനാണ് ഹിമാലയത്തിലെ കശ്‌മലൻ സംവിധാനം ചെയ്‌തിരിക്കുന്നത്. സിനിമാ രംഗത്തെ പ്രമുഖനായ സുരേഷ് ഉണ്ണിത്താന്റെ മകനാണ് അഭിരാം. അഭിരാമിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. യക്ഷി ഫെയ്‌ത്ത്ഫുളി യുവേഴ്സാണ് ആദ്യ ചിത്രം. പല കഥാപാത്രങ്ങളിലൂടെ ഹിമാലയത്തിലെ കശ്‌മലൻ മുന്നോട്ട് പോവുന്നത്. ജെമിൻ ജോം അയ്യനേത്താണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ക്യാമറയ്‌ക്ക് പിന്നിലും മുന്നിലുമുളളതെല്ലാം ഒരു പറ്റം യുവാക്കളാണ്.

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളായൊരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് തിയേറ്ററിൽ തകർത്തോടി കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് പ്രതീക്ഷകൾ വാനോളമുയർത്തി കൊണ്ട് മറ്റൊരു പുതുമുഖങ്ങളുടെ ചിത്രം കൂടെയെത്തുന്നുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ