ഹിഗ്വിറ്റ എന്ന പേരു കേൾക്കുമ്പോൾ എന്‍.എസ് മാധവന്‍ രചിച്ച ചെറുകഥയാവും മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. ഇപ്പോഴിതാ, ‘ഹിഗ്വിറ്റ’ എന്ന പേരിലൊരു ചിത്രമെത്തുകയാണ്. സുരാജ് വെഞ്ഞാറമൂടും നായികാ നായകൻ ഫെയിം വെങ്കിയും വേഷമിടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹേമന്ത് ജി നായർ ആണ്. ചിത്രത്തിന്റെ ടൈറ്റിൽ മലയാളത്തിലെ യുവതാരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, കുഞ്ചാക്കോബോബൻ, ടോവിനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരൻ, സൗബിൻ ഷാഹിർ, സണ്ണിവെയ്ൻ എന്നിവർ ചേർന്ന് റിലീസ് ചെയ്തു. താരങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക്/ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് ടൈറ്റിൽ റിലീസ് ചെയ്തിരിക്കുന്നത്.

ഹേമന്ത് ജി നായർ തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബോബി തര്യനും സജിത്ത് അമ്മയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, മാമൂക്കോയ, സുധീഷ്, മഞ്ജു പിള്ള, ശ്രീലക്ഷ്മി, നവാസ് വള്ളികുന്ന്, ഐ എം വിജയൻ എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസിൽ നാസറും എഡിറ്റിംഗ് പ്രസീദ് നാരായണനും നിർവ്വഹിക്കും. സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് രാഹുൽ രാജ് ആണ്. കലാസംവിധാനം സുനിൽ കുമാരനും ഗാനരചന വിനായക് ശശികുമാറും നിർവഹിക്കുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ ആണ്. മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം നിസാർ റഹ്മത്തും സംഘട്ടനം മാഫിയ ശശിയും സൗണ്ട് ഡിസൈൻ അനീഷ് പി ടോമും ആണ്. ചീഫ് ആസോസിയേറ്റ് ഡയറക്ടർ ആകാശ് രാം കുമാർ, വി എഫ് എക്‌സ് ഡി ടി എം, സ്റ്റീൽസ് ഷിബി ശിവദാസ്, ‌‍ഡിസൈൻ ആന്റണി സ്റ്റീഫൻ എന്നിവർ കൈകാര്യം ചെയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ അവസാനവാരം ആരംഭിക്കും.

Read more: കേക്ക് മുറിച്ചും ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങിയും സുരാജും സൗബിനും; ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook