മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയ്‌ക്കെതിരെ ഹര്‍ജി. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടാണ് ഇടപ്പള്ളി സ്വദേശി കെ.രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ചിത്രത്തിന് അനുമതി നിഷേധിക്കാന്‍ സെന്‍സര്‍ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു.

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയാണെന്ന് പറയുന്നുണ്ടെങ്കിലും അവരുടെ യഥാര്‍ത്ഥ ജീവിതത്തിലെ പല വിവരങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്നും കഥാകാരിയുടെ ജീവിതത്തിലെ സംഭവങ്ങള്‍ മറച്ചുവയ്ക്കാനോ, വളച്ചൊടിക്കാനോ സംവിധായകന് യാതൊരുവിധ അവകാശവുമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

ആമിയുടെ തിരക്കഥ കോടതി പരിശോധിക്കണമെന്നും ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെങ്കില്‍ അത്തരം ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹൈക്കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ