കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ വോട്ട് അഭ്യര്‍ത്ഥിച്ച് മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും വീട്ടില്‍ എത്തി. ദുല്‍ഖറിന്റെ സഹപാഠി കൂടിയാണ് ഹൈബി. ഹൈബി തന്നെയാണ് മമ്മൂട്ടിയ്ക്കും ദുൽഖറിനും ഒപ്പമുള്ള ചിത്രങ്ങൾ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
With @mammukka and @dulQuer pic.twitter.com/J3l8OzaMBj
— Hibi Eden (@HibiEden) April 19, 2019
എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി പി.രാജീവും ബിജെപി സ്ഥാനാർത്ഥിയായി അൽഫോൺസ് കണ്ണന്താനവുമാണ് എറണാകുളം ലോക് സഭ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നത്.
മുൻപ്, എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.രാജീവും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപനും പിന്തുണ ആവശ്യപ്പെട്ട് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തിയിരുന്നു. വോട്ട് അഭ്യര്‍ഥിച്ച് എത്തിയ പി. രാജീവിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന മമ്മൂട്ടി എല്ലാവരും വോട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരമാണ് വോട്ടവകാശം എന്നും അത് എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ഇതിന്റെ വീഡിയോ രാജീവ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന സോഷ്യല്‍ മീഡിയ ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ടി.എന്‍.പ്രതാപന്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ചത്. ഇതിന്റെ ഭാഗമായി പ്രതാപന്റെ ഫെയ്സ്ബുക്ക് പേജിന്റെ പ്രകാശനവും മമ്മൂട്ടി നിർവ്വഹിച്ചു. മുൻപ് മമ്മൂട്ടിയുടെ ഫാന്‍സ് അസോസിയേഷനില്‍ ഉണ്ടായിരുന്ന പ്രതാപന് താരവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ട്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതാപനും ഭാഗമാണ്.
Read more: ഇടത്-വലത് സ്ഥാനാര്‍ഥികള്‍ മമ്മൂട്ടിയുടെ വീട്ടിലേക്ക്; ഇരുകൈയ്യും നീട്ടി സ്വീകരിച്ച് താരം