തൃഷ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ശ്യാമ പ്രസാദിന്റെ ഹേയ് ജൂഡ്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. ഡിസംബർ 29 ന് ഹേയ് ജൂഡിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. ട്രെയിലർ വന്നതിനുപിന്നാലെ തൃഷയെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി. പക്ഷേ അഭിനന്ദനങ്ങളിൽ വേറിട്ടുനിന്നത് ആര്യയുടേതായിരുന്നു. തൃഷയുടെ അടുത്ത സുഹൃത്ത് കൂടിയായ ആര്യ കുഞ്ഞുമണി എന്നു തൃഷയെ വിളിച്ചാണ് ട്രെയിലർ കണ്ടതിന്റെ സന്തോഷം പങ്കുവച്ചത്.
”കുഞ്ഞുമണി, നീ വളരെ നന്നായിട്ടുണ്ട്. ട്രെയിലർ ഞാൻ കണ്ടു. സിനിമയും ഞാൻ തീർച്ചയായും കാണും. നീ സ്നേഹം നിറഞ്ഞവളാണ് (എന്റെ കൈയ്യിൽ ഇപ്പോഴും ആ റോസാപ്പൂവുണ്ട്. ഇപ്പോൾ ഞാനത് നിനക്ക് തരട്ടെ).. മലയാളത്തിലേക്കുളള നിന്റെ വരവിന് അഭിനന്ദനങ്ങൾ…” ട്വിറ്ററിൽ ആര്യ കുറിച്ചു.
Wooowwww Kunjumani u r just too good just got to see the trailer.. I will surely watch this film .. u r so loveable ( I still have that Rose ..can I give it to now ) Congrats on ur Malayalam Debut Happy new year @NivinOfficial bro u r outstanding //t.co/GAj4vUSI5f
— Arya (@arya_offl) January 1, 2018
ആര്യയുടെ ട്വീറ്റിന് ഉടൻതന്നെ മറുപടിയുമായി തൃഷ രംഗത്തെത്തി. ”നന്ദി, നിന്റെ അറിവിലേക്ക്… എന്റെ പക്കൽ ആ റോസ് ഇപ്പോഴുമുണ്ട്. അതിപ്പോഴും ഞാന്‍ സൂക്ഷിച്ച് വച്ചിരിക്കുകയാണ്”.
thank uuuuu n fyi the rose is with me i have carefully preserved it
— Trisha Krishnan (@trishtrashers) January 1, 2018
2009 ൽ പുറത്തിറങ്ങിയ സർവം സിനിമയിൽ ആര്യയും തൃഷയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്നുമുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook