നിവിന്‍ പോളി, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹേയ് ജൂഡി’ന്റെ ടീസര്‍ എത്തി. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്ന ജൂഡ് എന്ന കഥാപാത്രം തന്റെ കുടുംബത്തെ പരിചയപ്പെടുത്തുകയാണ്.

ഇവിടെ എന്ന പൃഥ്വിരാജ് ചിത്രത്തിനു ശേഷം ശ്യാമപ്രസാദ് വീണ്ടുമൊരു സിനിമയുമായെത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. മലയാളത്തിലേക്കുള്ള തൃഷയുടെ അരങ്ങേറ്റം കൂടിയാണ് ഹേയ് ജൂഡ്. ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ബീറ്റില്‍സിന്റെ വിഖ്യാതമായ ‘ഹേയ് ജൂഡ്’ എന്ന തന്റെ പ്രിയപ്പെട്ട ഗാനത്തില്‍ നിന്നുമാണ് സിനിമയുടെ ടൈറ്റില്‍ എന്ന് സംവിധായകന്‍ ശ്യാമപ്രസാദ്.

ഗോവയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. സിദ്ദിഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹേയ് ജൂഡ്’ നിര്‍മ്മിക്കുന്നത് അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ