scorecardresearch

'ധർമ്മേന്ദ്ര എനിക്ക് എല്ലാമായിരുന്നു,  എൻ്റെ വ്യക്തിപരമായ നഷ്ടം നികത്താനാവില്ല: ഹേമമാലിനി

നടനും ഭർത്താവുമായ ധർമ്മേന്ദ്രയുടെ വിയോഗത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഹേമമാലിനി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. സ്വകാര്യ ജീവിതത്തിലെ അപൂർവ്വ ചിത്രങ്ങളും നടി പങ്കുവെച്ചു

നടനും ഭർത്താവുമായ ധർമ്മേന്ദ്രയുടെ വിയോഗത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഹേമമാലിനി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. സ്വകാര്യ ജീവിതത്തിലെ അപൂർവ്വ ചിത്രങ്ങളും നടി പങ്കുവെച്ചു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dharmendra Hema Malini

ധർമ്മേന്ദ്രയും ഹേമ മാലിനിയും

ധർമ്മേന്ദ്രയുടെ വിയോഗത്തിന്റെ മൂന്ന് ദിവസങ്ങൾക്ക് ശേഷം ഭർത്താവിനെ   ഓർമ്മിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഹേമമാലിനി. ധർമ്മേന്ദ്രയുടെയും തങ്ങളുടെ മക്കളായ ഇഷയുടെയും അഹാനയുടെയും നിരവധി ചിത്രങ്ങൾ സഹിതമാണ് ഹേമ വൈകാരിക കുറിപ്പ് പോസ്റ്റ് ചെയ്തത്. 'നല്ല സമയത്തും മോശപ്പെട്ട സമയത്തും' അദ്ദേഹം തനിക്ക് തുണയായി ഉണ്ടായിരുന്നെന്നും, ഏത് കാര്യത്തിനും തന്നെ സഹായിക്കാൻ ഓടിയെത്തിയിരുന്ന വ്യക്തിയായിരുന്നു ധർമേന്ദ്ര എന്നും ഹേമമാലിനി കുറിച്ചു.

Advertisment

 "ധരം ജി .️ അദ്ദേഹം എനിക്ക് പലതുമായിരുന്നു. സ്നേഹമുള്ള ഭർത്താവ്, ഞങ്ങളുടെ രണ്ട് പെൺമക്കളായ ഇഷയുടെയും അഹാനയുടെയും വാത്സല്യനിധിയായ അച്ഛൻ, സുഹൃത്ത്, തത്വചിന്തകൻ, വഴികാട്ടി, കവി, ആവശ്യമുള്ള സമയത്തെല്ലാം എൻ്റെ 'ഗോ ടു' വ്യക്തി - സത്യത്തിൽ, അദ്ദേഹം എനിക്ക് എല്ലാം ആയിരുന്നു! നല്ല സമയത്തും മോശം സമയത്തും എന്നും അദ്ദേഹം അങ്ങനെ തന്നെയായിരുന്നു. അദ്ദേഹത്തിൻ്റെ സൗഹൃദപരമായ പെരുമാറ്റം കൊണ്ട് അദ്ദേഹം എൻ്റെ കുടുംബാംഗങ്ങളോടെല്ലാം സ്നേഹം കാണിക്കുകയും അവരോട് താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു."

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

Advertisment

വലിയ പ്രശസ്തിക്കിടയിലും ധർമ്മേന്ദ്രൻ വിനയാന്വിതനായിരുന്നു എന്നും ഹേമ മാലിനി കുറിച്ചു. "ഒരു പബ്ലിക് പേഴ്സണാലിറ്റി എന്ന നിലയിൽ, അദ്ദേഹത്തിൻ്റെ കഴിവ്, പ്രശസ്തിക്കിടയിലും അദ്ദേഹം കാണിച്ച വിനയം, സാർവത്രികമായ ആകർഷണം എന്നിവ അദ്ദേഹത്തെ അതുല്യമായ ഐക്കണായി മാറ്റി. ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിൻ്റെ പ്രശസ്തിയും നേട്ടങ്ങളും എന്നെന്നും നിലനിൽക്കും."

Also Read: മഴയുടെ കുഞ്ഞനുജനെത്തി, പേര് സ്കൈ; സന്തോഷം പങ്കിട്ട് സംവിധായകൻ ജോഫിൻ

തൻ്റെ "വ്യക്തിപരമായ നഷ്ടത്തെ" കുറിച്ച് എഴുതിക്കൊണ്ടാണ് ഹേമമാലിനി കുറിപ്പ് അവസാനിപ്പിച്ചത്. "എൻ്റെ വ്യക്തിപരമായ നഷ്ടം വാക്കുകളിൽ പറയാനാവില്ല, ഈ ശൂന്യത എൻ്റെ ജീവിതകാലം മുഴുവൻ നിലനിൽക്കും. വർഷങ്ങൾ നീണ്ട ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം, പല പ്രത്യേക നിമിഷങ്ങളും വീണ്ടും ഓർമ്മിക്കാൻ എനിക്ക് ഓർമ്മകൾ മാത്രമാണ് ബാക്കിയായത്..."  അവർ കുറിച്ചു. അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി കുടുംബ ആൽബത്തിലെ ഒരു കൂട്ടം ചിത്രങ്ങളും അവർ പങ്കുവെച്ചു.

സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ഹേമ, ധാരാളം കുടുംബചിത്രങ്ങൾ ഈ അടുത്ത് പങ്കിട്ടിരുന്നു.  "ഈ ചിത്രങ്ങൾ ഏറെയുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഇത് വരെ പുറത്ത് വരാത്ത ചിത്രങ്ങളാണിവ, ഇത് കാണുമ്പോൾ എൻ്റെ വികാരങ്ങൾ ഒഴുകി വരികയാണ്."

Also Read: എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ഇദ്ദേഹമാണ്; കൂട്ടുകാരനെ പരിചയപ്പെടുത്തി മെഗാസ്റ്റാർ

ധർമ്മേന്ദ്രയും ഹേമയും 1980-ൽ ആണ് വിവാഹിതരായത്. 1981-ൽ അവർക്ക് ആദ്യ മകളായ ഇഷയും, പിന്നീട് 1985-ൽ അഹാനയും ജനിച്ചു. ഹേമയെ വിവാഹം ചെയ്യുമ്പോൾ, ധർമ്മേന്ദ്രൻ പ്രകാശ് കൗറുമായി വിവാഹിതനായിരുന്നു, അവർക്ക് സണ്ണി, അജീത, വിജയത, ബോബി എന്നിങ്ങനെ നാല് മക്കളുണ്ട്. 

ഒരേ വീട്ടിലായിരുന്നില്ല താമസിച്ചിരുന്നതെങ്കിലും ധർമ്മേന്ദ്രയും ഹേമയും വിവാഹിതരായി തുടർന്നു. 1970-ൽ പുറത്തിറങ്ങിയ 'ഷറഫത്', 'തും ഹസീൻ മെയിൻ ജവാൻ' എന്നീ സിനിമകളിൽ അവർ ഒരുമിച്ച് അഭിനയിച്ചു. പിന്നീട് 'നയാ സമാന', 'സീത ഔർ ഗീത', 'രാജാ ജാനി', 'ജുഗ്നു', 'പഥർ ഔർ പാൽ', 'പ്രതിഗ്യ', 'ഷോലെ' ഉൾപ്പെടെ നിരവധി സിനിമകളിലും അവർ ഒരുമിച്ച് എത്തി. 

നവംബർ 24-ന് 89-ാം വയസ്സിൽ തൻ്റെ വസതിയിൽ വെച്ചാണ് ധർമ്മേന്ദ്ര അന്തരിച്ചത്. അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി വ്യാഴാഴ്ച മുംബൈയിൽ അനുശോചന യോഗം നടക്കുന്നുണ്ട്.

Also Read: നൃത്തം മറന്നു, ഓർമ്മകൾ മായുന്ന ലോകത്ത് ഭാനുപ്രിയ; ഭർത്താവിൻ്റെ മരണശേഷം നടിയുടെ ജീവിതത്തിൽ സംഭവിച്ചത്?

Hema Malini

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: