നമുക്കെല്ലാവർക്കും ഉണ്ടാകും ജീവിതത്തിൽ നമ്മൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ചിത്രം. ഇത്തരത്തിൽ തന്റെ പ്രിയപ്പെട്ട ആ ചിത്രത്തിനായുള്ള തിരച്ചിലിലായിരുന്നു ബോളിവുഡിന്റെ സ്വപ്ന സുന്ദരി ഹേമാമാലിനി. ഒടുവിൽ ആ ചിത്രം കൈയിൽ കിട്ടിയ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം.
Read More: ഇവൾ കയൽവിഴി; മകളെ പരിചയപ്പെടുത്തി സിദ്ധാർത്ഥ് ഭരതൻ
ഈ ചിത്രം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും, 2017ൽ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയായ ‘ബിയോണ്ട് ദി ഡ്രീം ഗേളി’ൽ അത് ഉൾപ്പെടുത്തണമെന്ന് ആഗ്രഹിച്ചിട്ടും കണ്ടെടുക്കാനായില്ലെന്നും ചിത്രത്തോടൊപ്പമുളള കുറിപ്പിൽ ഹേമ പറയുന്നു.
ബോളിവുഡിലേക്ക് ചുവടുവെക്കുന്നതിന് മുമ്പ് ചെയ്ത ഫോട്ടോഷൂട്ടിലേതാണ് ആ ചിത്രമെന്നും നടി കൂട്ടിച്ചേർത്തു. ചിത്രത്തിൽ, ഹേമ മാലിനി, ഒരു ദേവിയായി വസ്ത്രം ധരിച്ചിരിക്കുന്നത് കാണാം. ഒരു തമിഴ് മാസികയുടെ ഫോട്ടോഷൂട്ട് ആയിരുന്നു അത്. ഫോട്ടോഷൂട്ട് നടക്കുമ്പോൾ താരത്തിന് പ്രായം 14ഓ 15ഓ വയസ് മാത്രം.
“എന്റെ ഈ പ്രിയപ്പെട്ട ചിത്രത്തിനായി ഞാൻ നിരവധി വർഷങ്ങളായി തിരയുന്നു. ഇത് ഒരു തമിഴ് മാഗസിനായി പ്രത്യേകം ചെയ്ത ഒരു ഫോട്ടോഷൂട്ട് ആയിരുന്നു മാഗസിന്റെ പേര് കൃത്യമായി ഓർമിക്കുന്നില്ല. പക്ഷേ സപ്നോൺ കാ സൗദാഗറിലെ രാജ് കപൂർ സാഹബിനൊപ്പം എന്റെ ഹിന്ദി അരങ്ങേറ്റത്തിന് മുമ്പ് എവിഎം സ്റ്റുഡിയോയിലാണ് ഇത് ചിത്രീകരിച്ചതെന്ന് ഞാൻ ഓർക്കുന്നു. അന്ന് എനിക്ക് 14 അല്ലെങ്കിൽ 15 വയസ്സ് തികഞ്ഞിരിക്കണം,” ഹേമാമാലിനി കുറിച്ചു.