/indian-express-malayalam/media/media_files/2025/03/12/2qbvOXyhquWH9TgS2oey.jpg)
Hello Kuttichathan Child Actors: Where Are They Now?
/indian-express-malayalam/media/media_files/2024/10/26/q0Nv3gp3u6YRAVDa8CvC.jpg)
മലയാളം ടിവിയിലെ ഏറ്റവും പ്രിയപ്പെട്ട ഷോകളിലൊന്നാണ് 'ഹലോ കുട്ടിച്ചാത്തൻ'. 14 വർഷങ്ങൾക്ക് മുമ്പാണ് ഏഷ്യാനെറ്റിൽ ഹലോ കുട്ടിച്ചാത്തൻ സീരിയൽ സംപ്രേക്ഷണം ചെയ്തത്. കുട്ടിച്ചാത്തനിലെ കുട്ടി താരങ്ങളെല്ലാം മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറി. ഡാൻസർ നവനീത് മാധവ് പ്രധാന കഥാപാത്രമായ കുട്ടപ്പായിയെ അവതരിപ്പിച്ചപ്പോൾ വിവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷെയ്ൻ നിഗമായിരുന്നു. അഭിരാമി സുരേഷ്, നർത്തകിയും നടിയുമായ ശ്രദ്ധ ഗോകുൽ, അഭയ് തമ്പി എന്നിവരായിരുന്നു മറ്റു താരങ്ങൾ. കുട്ടപ്പായി എന്ന കുട്ടിച്ചാത്തന്റെയും നാല് സുഹൃത്തുക്കളുടെയും കഥയാണ് 'ഹലോ കുട്ടിച്ചാത്തൻ' പറഞ്ഞത്.
/indian-express-malayalam/media/media_files/S6Uu3OCRJsKI41ikJpjo.jpg)
ഷെയ്ൻ നിഗം
മലയാളത്തിലെ തിളങ്ങുന്ന താരങ്ങളിൽ ഒരാളായി മാറിയ ഷെയ്നിന്റെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം ഹലോ കുട്ടിച്ചാത്തനിലൂടെയായിരുന്നു. പറവ, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്, വലിയ പെരുന്നാൾ, ഭൂതകാലം, വെയിൽ, ഉല്ലാസം, കൊറോണ പേപ്പർ എന്നു തുടങ്ങി ആർഡിഎക്സ് വരെ നീളുന്ന നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാൻ ഷെയ്ൻ നിഗത്തിനായി.
/indian-express-malayalam/media/media_files/2024/10/26/eBlxZVLA00IZw1ScKqej.jpg)
നവനീത് മാധവ്
അമൃത ചാനലില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിട്ടായിരുന്നു നവനീതിന്റെ തുടക്കം. പിന്നീടാണ് ഹലോ കുട്ടിച്ചാത്തനില്‍ കുട്ടിച്ചാത്തനായി അഭിനയിച്ചത്. 2009ല്‍ ശിവന് സംവിധാനം ചെയ്ത കേശു എന്ന ചിത്രത്തിലൂടെ നവനീത് സിനിമയിലും അരങ്ങേറ്റം കുറിച്ചു. കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ഈ ചിത്രം നേടിയിരുന്നു. നല്ലവന്‍, ശിക്കാര്‍, മാണിക്ക്യക്കല്ല്, കുഞ്ഞനന്തന്റെ കട തുടങ്ങിയ ചിത്രങ്ങളിലും നവനീത് അഭിനയിച്ചുണ്ട്. ചലച്ചിത്ര താരം നീരജ് മാധവന്റെ സഹോദരനാണ് നവനീത്. നീരജിനെ നായകനാക്കി എന്നിലെ വില്ലന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്കും നവനീത് കടന്നിരുന്നു.
/indian-express-malayalam/media/media_files/2025/03/12/6DcIZo4RZzLWYkEklbyv.jpg)
ശ്രദ്ധ ഗോകുൽ
ഹലോ കുട്ടിച്ചാത്തനിൽ വർഷയായി എത്തിയ ശ്രദ്ധ ഇടയ്ക്ക് അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് തന്റെ പഠനവുമായി തിരിക്കിലായിരുന്നു. ഫിലിപ്പിൻസിൽ നിന്നും മെഡിസിൻ പഠനം പൂർത്തിയാക്കിയ ശ്രദ്ധ ഇപ്പോഴൊരു ഡോക്ടറാണ്. വർഷങ്ങൾക്കു ശേഷം സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഡാൻസ് പാർട്ടി എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് ശ്രദ്ധ. നല്ലൊരു ഡാൻസർ കൂടിയായ ശ്രദ്ധ അവതാരക എന്ന രീതിയിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/nPteJNR64gOizhQAnrD8.jpg)
അഭിരാമി സുരേഷ്
ഗായികയും സംഗീതജ്ഞയും സംഗീതസംവിധായകയും വീഡിയോ ജോക്കിയുമൊക്കെയായി തിളങ്ങുകയാണ് അഭിരാമി സുരേഷ് ഇന്ന്. സഹോദരി അമൃത സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്നൊരു ബാന്റും അഭിരാമി നടത്തുന്നുണ്ട്. വ്ളോഗർ എന്ന നിലയിലും അഭിരാമി പ്രശസ്തയാണ്. കൊച്ചിയിൽ ഒരു കഫേയും നടത്തുന്നുണ്ട് അഭിരാമി.
/indian-express-malayalam/media/media_files/2024/10/26/qawsloASr95TYgZq9tuq.jpg)
അഭയ് തമ്പി
സംവിധായകൻ വിജി തമ്പിയുടെ മകനാണ് അഭയ് തമ്പി. നടൻ ജഗന്നാഥ വർമ്മയുടെ കൊച്ചുമകൻ കൂടിയായ അഭയ് ഇപ്പോൾ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.