ആരാധകന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞു തമിഴ് നടന്‍ കാര്‍ത്തി. തിരുവണ്ണാമലൈ കാര്‍ത്തി ഫാന്‍സ് അസോസിയേഷന്റെ ജില്ലാതല ഭാരവാഹി ജീവന്‍കുമാര്‍ (27 )ന്റെ നിര്യാണത്തിലാണ് കാര്‍ത്തി പൊട്ടിക്കരഞ്ഞത്.

Karthi, Karthi fan

ചെന്നൈയില്‍ നിന്നും തിരുവണ്ണാമലയ്ക്കുള്ള കാര്‍ യാത്രക്കിടയിലാണ് അപ്രതീക്ഷിതമായ വാഹനാപകടത്തില്‍ ജീവന്‍കുമാര്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ദിനേഷും അപകടത്തില്‍ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളായ സുഹൃത്തുക്കള്‍ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. ജീവന്‍ കുമാറിന്റെ ശവസംസ്‌കാര ചടങ്ങിലും കാര്‍ത്തി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മൂന്നുമാസം മുമ്പാണ് ജീവന്‍ വിവാഹിതനായത്. അപ്രതീക്ഷിതമായ അപകടമരണം കുടുംബത്തെയാകെ തകര്‍ത്തിരിക്കുകയാണ്.

പാണ്ഡിരാജിന്റെ ഹാസ്യ ചിത്രത്തില്‍ അഭിനിയിച്ചുകൊണ്ടിരിക്കുന്ന കാര്‍ത്തി നിലവില്‍ ബ്രേക്ക് എടുത്തിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ