Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

Bigg Boss Malayalam, 06 July 2018 Episode:13 : ചോരയൊലിപ്പിച്ച് അരിസ്റ്റോ സുരേഷ് ; സാബു ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് ചാടി

Bigg Boss Malayalam, 06 July 2018 Episode:13 : അരിസ്റ്റോ സുരേഷിന്‍റെ പാട്ടോടെയായിരുന്നു ഉച്ചയിലെ കാഴ്ചകള്‍ ആരംഭിച്ചത്. സുരേഷിനൊപ്പം പേളിയും പാട്ടു പാടി.

Bigg Boss Malayalam, 06 July 2018 Episode:13 :രാത്രി രഞ്ജിനി ശ്വേതയ്ക്കും ശ്രീനിഷിനും അരികിലെത്തി സംസാരിച്ചു മടങ്ങി. എന്നാല്‍ പിന്നീട് ഹിമ ശ്രീനിഷിന് അരികിലെത്തി ഉറങ്ങി കിടക്കുന്ന ശ്വേതയുടെ കയറ് പൊട്ടിക്കാന്‍ ഉപദേശിച്ചു. അത് പ്രകാരം കയറ് പൊട്ടിച്ച് ശ്രീനിഷ് റൂമിന് പുറത്തേക്ക് കടന്നു.

പുറത്തെത്തിയ ശ്രീനിഷ് ബാത്ത് റൂമിനടുത്തെത്തിയപ്പോള്‍ അനൂപും ദിയയും അവിടെ എത്തി. ശ്രീനിഷ് ചെയ്തതിനെ അനൂപ് അഭിനന്ദിച്ചു. ശ്വേത വന്ന് പരാതി പറയുമെന്നും എന്നാല്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നും അനൂപ് പറഞ്ഞു.

പിറ്റേ ദിവസം പാട്ടോടു കൂടി ആരംഭിച്ചു. പിന്നാലെ ശ്രീനിഷിനെ ക്യാപ്റ്റനാക്കി കൊണ്ടുള്ള ബിഗ് ബോസിന്‍റെ സന്ദേശം വന്നു. അനൂപും സംഘവും അതില്‍ ഏറെ സന്തുഷ്ടരായിരുന്നു. പിന്നീട് എല്ലാവരും പ്രഭാത ഭക്ഷണം കഴിച്ചു. അവിടുന്ന് റൂമിലെത്തിയ സാബു അനൂപിനോട് പരാതി പറഞ്ഞു. രാവിലെ പല്ലു പോലും തേക്കാതെയാണ് ഭക്ഷണമുണ്ടാക്കുന്നതാണെന്നായിരുന്നു അനുപിന്‍റെ പരാതി. എന്നാല്‍ അതാരാണ് എന്ന് അദ്ദേഹം പറഞ്ഞില്ല.

അടുക്കളയില്‍ ബഷീറും ശ്വേതയും പണിയെടുക്കുന്നതിനെ ചൊല്ലി തർക്കമായി. ശ്വേത പണിയെടുക്കുന്നില്ലെന്നായിരുന്നു ബഷീറിന്‍റെ വാദം. ശേഷം പണിയെടുക്കാനായി വീട്ടിലെ അംഗങ്ങളെ രണ്ടു പേരുള്ള ഗ്രൂപ്പുകളായി തിരിക്കാന്‍ ബിഗ് ബോസ് ക്യാപ്റ്റനായ ശ്രീനിഷിനോട് ആവശ്യപ്പെട്ടു.

അരിസ്റ്റോ സുരേഷിന്‍റെ പാട്ടോടെയായിരുന്നു ഉച്ചയിലെ കാഴ്ചകള്‍ ആരംഭിച്ചത്. സുരേഷിനൊപ്പം പേളിയും പാട്ടു പാടി. വെെകിട്ട് മൂന്നേകാലിന് ദീപന്‍ ദിവസേനയുള്ള ടാസ്ക് വിവരിച്ചു കൊടുത്തു. ബിഗ് ബോസ് തരുന്ന വസ്തുക്കള്‍ ഉപയോഗിച്ച് മധുര പലഹാരമുണ്ടാക്കുകയാണ് ടാസ്ക്. ശ്രീനിഷിന് പങ്കെടുക്കാന്‍ കഴിയില്ല. രണ്ട് ഗ്രൂപ്പായാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.

അർച്ചനയും ശ്വേതയുമായിരുന്നു ഗ്രൂപ്പ് ലീഡർമാർ. അവരവർക്ക് ലഭിച്ച വസ്തുക്കളുടെ ലിസ്റ്റുമായി അവർ ടീമംഗങ്ങള്‍ക്ക് അരികിലെത്തി. ബസർ മുഴങ്ങിയതും സ്റ്റോർ റൂമിലേക്ക് മത്സരാർത്ഥികള്‍ ഓടിയെത്തി. ശേഷം സാധനങ്ങളുമായി പുറത്തെത്തിയവർ പാചകം ആരംഭിച്ചു.

പാട്ടും ബഹളവുമൊക്കെയായി ആഘോഷ പൂർണ്ണമായിരുന്നു പാചകം. അർച്ചനയുടെ ടീമായിരുന്നു ആദ്യം ടാസ്ക് പൂർത്തിയാക്കിയത്. തുടർന്ന് അത് ക്യാപ്റ്റനായ ശ്രീനിഷിന് നല്‍കി. പാട്ടിന്‍റെ അകംപടിയോടെയായിരുന്നു എല്ലാം. ശ്രീനിഷിനെ സ്വാധീനിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പിന്നാലെ ശ്വേതയുടെ ടീമും തങ്ങളുടെ പലഹാരവുമായെത്തി. അവരും പാട്ടു പാടി രംഗം കൊഴുപ്പിച്ചു.

അര്‍ച്ചനയുടെ ടീമിന്‍റെ പലഹാരമായിരുന്നു ശ്രീനിഷിന് ഇഷ്ടപ്പെട്ടത്. അവര്‍ വിജയകളായി പ്രഖ്യാപിക്കപ്പെട്ടു. വെെകിട്ടോടെ പുതിയ ടാസ്ക് അവരെ തേടിയെത്തി. കണ്ണ് കെട്ടി ഗോളടിക്കാനായിരുന്നു ടാസ്ക്. ഇത്തവണയും ശ്രീനിഷായിരുന്നു റഫറി. രഞ്ജിനിയും ഒപ്പം കൂടി. ഗോളാകുന്ന പന്തിലെഴുതിയിരിക്കുന്ന ഭക്ഷണമായിരുന്നു സമ്മാനം.

ശേഷം സാബുവിനെ വിളിച്ച് രഹസ്യമായൊരു ടാസ്ക് ബിഗ് ബോസ് നല്‍കി. ദിയയെ രഹസ്യമയാി കബളിപ്പിക്കുകയായിരുന്നു ടാസ്ക്. അതിന് സാബുവിന് മറ്റുള്ളവരുടെ സഹായം തേടാം. ബഷീറും സാബുവും ശ്രീനിഷും ചേര്‍ ദിയയെ പറ്റിക്കാനുള്ള​ പദ്ധതി തയ്യാറാക്കി. സാബുവും സുരേഷും തമ്മില്‍ അടിയുണ്ടാക്കുന്നതും സാബു പുറത്തേക്ക് പോകുന്നതുമായിരുന്നു പദ്ധതി.

രാത്രിയോടെ ശ്വേതയേയും ഹിമയേയും സാബു തന്‍റെ പദ്ധതി അറിയിച്ചു. പിന്നീട് രഞ്ജിനിയും ശ്രീലക്ഷ്മിയും പദ്ധതിയുടെ ഭാഗമായി. എല്ലാവരും ചേര്‍ന്ന് ദിയയെ പറ്റിക്കാന്‍ തയ്യാറായി. രാത്രിയോടെ സാബു പതിയെ ദിയയ്ക്ക് അരികിലെത്തി അവരെ പ്രകോപിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.

ദിയയെ പ്രകോപിപ്പിക്കാന്‍ സാബു ഓരോ ശ്രമങ്ങളുമായി മുന്നോട്ട് നീങ്ങവെ അവരെ കൂടുതല്‍ ദേഷ്യം പിടിപ്പിക്കാന്‍ മറ്റുള്ളവരും രംഗത്തെത്തി. പതിയെ ദിയയ്ക്ക് ദേഷ്യം പിടിച്ചു തുടങ്ങി. ഒരു ഘട്ടത്തില്‍ ദിയ സാബുവിനെതിരെ ശബ്ദമുയര്‍ത്തി തുടങ്ങി. സാബു ഒരുമാതിരി വര്‍ത്തമാനം പറയരുതെന്നും സാബുവിനിട്ട് ഒരെണ്ണം പൊട്ടിച്ചിട്ട് താന്‍ പോകുമെന്ന് പറഞ്ഞ് ദിയ തന്‍റെ സാധനങ്ങള്‍ പാക് ചെയ്യാന്‍ ആരംഭിച്ചു.

ഒരു വിഭാഗം സനയുടെ അടുത്തെത്തി അവരെ കൂടുതല്‍ ദേഷ്യം പിടിപ്പിക്കുന്ന തരത്തില്‍ ഓരോന്നു പറയുന്ന സമയം പുറത്ത് പുതിയ നീക്കങ്ങളുമായി സാബുവും സുരേഷും മുന്നോട്ട് പോവുകയായിരുന്നു. സാബു തന്നെ മര്‍ദ്ദിച്ചെന്നും വീടിന് പുറത്ത് പോയെന്നും പറഞ്ഞ് സുരേഷ് വീടിന് അകത്തേക്ക് കയറി വന്നു. അതും അവരുടെ പ്ലാനിന്‍െറ ഭാഗമായിരുന്നു.

തുടര്‍ന്ന് സുരേഷും ശ്വേതയും അനൂപും അവരുടെ അഭിനയ മികവ് പുറത്തെടുത്തു. ദിയ ഒഴികെ എല്ലാവരും അഭിനയിക്കുകയായിരുന്നു. സുരേഷ് വസ്ത്രം കീറിപ്പറഞ്ഞ അവസ്ഥയിലായിരുന്നു അകത്തെത്തിയത്. തനിക്ക് പുറത്ത് പോകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെ ദിയയെ നന്നായി ബാധിക്കുന്നുണ്ടായിരുന്നു. ബിഗ് ബോസിനോട് ക്യാമറയ്ക്ക് മുന്നിലെത്തി ദിയ തനിക്ക് ഇവിടെ നിന്നും പോകണമെന്ന് പറഞ്ഞു.

ഇതിനിടെ ദിയ കാരണമാണ് സാബു പുറത്ത് പോയതെന്ന് പറഞ്ഞ് അനൂപ് ദിയയോട് പൊട്ടിത്തെറിച്ചു. മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ആയിരുന്നു ദിയ ഒഴികെയുള്ളവരുടെ അഭിനയം. എന്നാല്‍ ദിയ കരയാന്‍ ആരംഭിച്ചതോടെ മറ്റുള്ളവര്‍ തങ്ങള്‍ തന്നെ പറ്റിക്കുകയായിരുന്നുവെന്ന് ദിയ അറിയിച്ചു. ശേഷം സാബു അവിടേക്ക് വന്നു. എന്നാല്‍ തന്‍റെ മുന്നിലെത്തിയ സാബുവിനെ ദിയ അടിക്കുകയായിരുന്നു ചെയ്തത്.

പിന്നാലെ തന്‍റെ മുന്നിലെത്തിയവരെയെല്ലാം ദിയ അടിച്ചോടിച്ചു. രസകരമായ നിമിഷങ്ങളായിരുന്നു അതെല്ലാം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Headline bigg boss malayalam 06 july 2018 episode13

Next Story
‘കൂട്ടരെ ഇനിയാണ് കളി’; റിലീസ് തിയ്യതി പ്രഖ്യാപിച്ച് ഒടിയന്റെ ടീസര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express