ബോളിവുഡ് താരങ്ങളുടെ ജീവിതം രാജതുല്യമാണെന്നാണ് വെപ്പ്. അതിന് തെളിവ് തന്നെയാണ് വരുണ്‍ ധവാന്‍റെ പുതിയ വീട്. മുംബൈയില്‍ വാങ്ങിയ പുതിയ വീടിന്റെ ദൃശ്യങ്ങള്‍ അനുപം ഖേറാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. വരുണ്‍ തന്നെയാണ് വീഡിയോയില്‍ വീടിനെ കുറിച്ചുളള വിശദീകരണം നല്‍കുന്നത്.
അനുപം ഖേറാണ് വീഡിയോ പിടിച്ചിരുന്നത്. ഇരുവരും ഒരുമിച്ച് ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വീട്ടിനകത്ത് ജിംനേഷ്വം അടക്കമുളള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഷോലാ ഓര്‍ ശബ്നം, ഹസീനാ മന്‍ ജായേംഗി എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. നിലവില്‍ ബോളിവുഡിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് വരുണ്‍ ധവാന്‍. അവസാനം ഇറങ്ങിയ ബദ്രിനാഥ് കി ദുല്‍ഹന്‍, ജുദാവ 2 എന്നീ ചിത്രങ്ങള്‍ 120 കോടി കളക്ഷന്‍ കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ