മറ്റുള്ളവരുടെ ശരീരത്തെ ഇകഴ്ത്തുന്നതും പരിഹസിച്ചും ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു വിഭാഗം സജീവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. താരങ്ങളുടെ ബോഡി ഷെയ്മിങ് നടത്തി പ്രശസ്തനാവാമെന്ന് തെളിയിച്ചയാളാണ് സിനിമാ നിരൂപകനായ കെആർകെ. എന്നാൽ നടികള്‍ തന്നെ സഹതാരങ്ങള്‍ക്കെതിരെ ഇങ്ങിനെ തുടങ്ങിയാലോ? അതും മോശപ്പെട്ട നിലവാരത്തില്‍.

താരങ്ങളെ തെറിപറഞ്ഞ് പേരെടുക്കുന്ന വിവാദ സിനിമാ വിമര്‍ശകന്‍ കമാല്‍ ആര്‍ ഖാന്റെ പരിഹാസ ട്വീറ്റിന് മറുപടിയായാണ് അതിലും മോശപ്പെട്ട വാക്കുകളിലുള്ള ഭൈരവിയുടെ കളിയാക്കല്‍. കൃതി സനൻ ആയിരുന്നു ഇവരുടെ ഇര.

‘കൃതിയെ കണ്ടോ? രബ്ത പരാജയപ്പെട്ടശേഷം മനോനില തെറ്റിയതാവും’ എന്നായിരുന്നു കെ.ആര്‍.കെ.യുടെ ട്വീറ്റ്. പതിവുപോലെ ഈ ട്വീറ്റിനെതിരെ വന്‍ വിമര്‍ശനമായിരുന്നു. ഇതിനിടയ്ക്കാണ് കെആർകെയെ അനുകൂലിച്ച് മറ്റൊരു ബോളിവുഡ് താരമായ ഭൈരവി ഗോസ്വാമിയുടെ നിലവാരമില്ലാത്ത പരിഹാസവും വന്നത്.

‘മാനസികനില തെറ്റിയ സ്ത്രീയെപ്പോലെയാണ് അവര്‍ പെരുമാറുന്നത്. ഇവരെങ്ങിനെയാണ് ഒരു നടിയായത്. ഹെഡ്‌ലൈറ്റുമില്ല. ബമ്പറുമില്ല. ഒരു കോളേജ് വിദ്യാര്‍ഥി ഇതിലും ഭേദമായിരിക്കും’ എന്നായിരുന്നു ഭൈരവിയുടെ ട്വീറ്റ്.

ഞെട്ടലോടെയാണ് ട്വിറ്റര്‍ലോകം ഭൈരവിയുടെ ഈ പരിഹാസത്തെ സ്വീകരിച്ചത്. സകലരും കടുത്ത വിമര്‍ശനവും പരിഹാസവുമായി ചാടിവീഴുകയും ചെയ്തു. ചിലര്‍ ഭൈരവിയുടെ അര്‍ധനഗ്‌ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാനും മറന്നില്ല. കമന്റുകളില്‍ പലതും മാന്യതയുടെ സകല പരിധിയും ലംഘിക്കുന്നതായിരുന്നു എന്ന പറയേണ്ടതില്ലല്ലോ.

സഹതാരത്തെ വിമര്‍ശിക്കുക വഴി പേരെടുക്കുക എന്നൊരു ലക്ഷ്യമാണ് അര ഡസനില്‍ താഴെ മാത്രം ചിത്രങ്ങളില്‍ അഭിനയിച്ച ഭൈരവിക്കുമുള്ളതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഹേറ്റ് സറ്റോറിയാണ് പേരിനെങ്കിലും ശ്രദ്ധിക്കപ്പെട്ടൊരു ചിത്രം. 2014ല്‍ ചിത്രീകരണം പൂര്‍ത്തിയായ കാമസൂത്ര-ദി പോയട്രി ഓഫ് സെക്‌സ് എന്ന ചിത്രത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ