ഹാരിപോട്ടര്‍ ചിത്രങ്ങളില്‍ ഹാഗ്രിഡ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സ്കോട്ടിഷ് നടന് റോബി കോള്‍ട്രേയ്ന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു.സ്കോട്ട്ലന്‍ഡിലെ ആശുപത്രിയില്‍ വെളളിയാഴ്ച്ചയായിരുന്നു അന്ത്യമെന്നു അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
1990 പുറത്തിറങ്ങിയ ഡിക്ടറ്റീവ് സീരിസായ ക്രാക്കറിലൂടെയാണ് റോബി കോള്‍ട്രേയ്ന്‍ സുപരിചിതനാകുന്നത്. ഇതിലെ അഭിനയത്തിനു തുടര്‍ച്ചയായി മൂന്നു വര്‍ഷം ബ്രിട്ടിഷ് അക്കാദമി ടെലിവിഷന്‍ അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കി.
2001 മുതല്‍ 2011 വരെ പുറത്തിറങ്ങിയ ഹാരിപോട്ടര്‍ ചിത്രങ്ങളില്‍ ഹാഗ്രിഡായി അഭിനയിച്ചു. ഗോള്‍ഡന്‍ ഐ, ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയാണ് മറ്റു പ്രധാന വര്‍ക്കുകള്‍.