/indian-express-malayalam/media/media_files/uploads/2018/12/arjun-ashokan-1.jpg)
യുവനടൻമാരിൽ ശ്രദ്ധേയനും ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകൻ ഇന്ന് വിവാഹിതനായി. എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് വധു. ഒക്ടോബർ 21 ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് അർജുനും നിഖിതയും വിവാഹിതയാവുന്നത്. ആസിഫ് അലി, സൗബിൻ ഷാഹിർ, ഗണപതി, രജിഷ വിജയൻ, നിരഞ്ജന അനൂപ് തുടങ്ങി സിനിമാരംഗത്തു നിന്നുള്ള നിരവധിപേർ ചടങ്ങിനെത്തിയിരുന്നു,
View this post on InstagramA post shared by Arjun ashokan (@arjun_ashokan_online) on
View this post on InstagramA post shared by Niranjana Anoop (@niranjana_anoop_friends_club) on
View this post on InstagramA post shared by Arjun Ashokan (@arjun_ashokan) on
സൗബിൻ സംവിധാനം ചെയ്ത 'പറവ' എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 'ബിടെക്ക്', 'വരത്തൻ' തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം 'മന്ദാര'ത്തിലും അർജുൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.