യുവനടൻമാരിൽ ശ്രദ്ധേയനും ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകൻ വിവാഹിതനാകുന്നു. എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് വധു. വിവാഹനിശ്ചയം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇന്നലെ കൊച്ചിയിൽ നടന്നു.

ആസിഫ് അലിയും കുടുംബവുമടക്കം സിനിമാരംഗത്തു നിന്ന് നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹം ഡിസംബര്‍ രണ്ടിന് എറണാകുളത്ത് വച്ച് നടക്കും.

 

View this post on Instagram

 

: @richard_antony_ 21/10/2018

A post shared by Arjun Ashokan (@arjun_ashokan) on

 

View this post on Instagram

 

#ArjunAshokan Engagement @arjun_ashokan @nikhita_aa #Repost @balu__varghese

A post shared by VCREATIONZ MEDIA ™ (@vcreationzmedia_) on

സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം ‘മന്ദാര’ത്തിലും അർജുൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook