‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’യുടെ ലൊക്കേഷനിൽ പിറന്നാളാഘോഷിച്ച് നടനും സംവിധായകനുമായ ഹരിശ്രീ അശോകൻ. ഹരിശ്രീ അശോകൻ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’. അണിയറപ്രവർത്തകരും താരങ്ങളും കുടുംബവുമൊക്കെ ഒന്നിച്ചായിരുന്നു നടന്റെ പിറന്നാൾ ആഘോഷം. ആഘോഷത്തിന്റെ ഭാഗമാവാൻ ഭാര്യയും മകളും പേരക്കുട്ടിയുമൊക്കെ ലൊക്കേഷനിലെത്തിയിരുന്നു.

“ഇതാദ്യമായാണ് ഭാര്യയും മകളും മോളുടെ കുഞ്ഞുമൊക്കെയായി ഒരു ലൊക്കേഷനിൽ ഞാനെന്റെ പിറന്നാൾ ആഘോഷിക്കുന്നത്. ജനങ്ങൾ എന്നും എന്നെ ഓർക്കുന്ന സിനിമയാണ് പഞ്ചാബി ഹൗസ്, ആ ചിത്രത്തിന്റെ നിർമാതാവ് ആയിരുന്ന പോളേട്ടനും ഇവിടെയുണ്ട്. എല്ലാവരുടെയും സാന്നിധ്യത്തിൽ ഒരാഘോഷമെന്നത് സന്തോഷം പകരുന്നു. എല്ലാരുടെയും സ്നേഹത്തിന് നന്ദി,” പിറന്നാൾ ആഘോഷത്തിനൊടുവിൽ ഹരിശ്രീ അശോകൻ പറഞ്ഞു.

എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്ത്, ഷഹീർ ഷാൻ എന്നിവരാണ് ‘An International ലോക്കൽ സ്റ്റോറി‘യുടെ നിർമാണം. രഞ്ജിത്ത്, ഇബൻ, സനീഷ് അലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, ബിജു കുട്ടൻ, ദീപക്, അശ്വിൻ ജോസ്, മനോജ് കെ.ജയൻ, ടിനി ടോം, സൗബിൻ ഷാഹീർ, കലാഭവൻ ഷാജോൺ, സലീംകുമാർ, കുഞ്ചൻ, സുരേഷ് കൃഷ്ണ, ജാഫർ ഇടുക്കി, അബു സലീം, മാല പാർവ്വതി, ശോഭ മോഹൻ, നന്ദലാൽ, ബൈജു സന്തോഷ്, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിശ്രീ അശോകനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സെപ്റ്റംബർ 3 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook