ഹരിശ്രീ അശോകൻ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’. അച്ഛന്റെ ചിത്രത്തിനു വേണ്ടി നടനും മകനുമായ അർജുൻ അശോകൻ പാടുന്നു എന്നതാണ് സിനിമയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത. സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയായിരുന്നു അർജുന്റെ സിനിമാ അരങ്ങേറ്റം. ഇതാദ്യമായാണ് അർജുൻ ഒരു സിനിമയ്ക്കു വേണ്ടി പാടുന്നത്.
തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’, ‘മന്ദാരം’ തുടങ്ങിയ ചിത്രങ്ങളിലും അർജുൻ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. നവാഗത അഹമ്മദ് കബീർ സംവിധാനം ചെയ്ത, ഫെബ്രുവരി 15 ന് റിലീസിനെത്തിയ ‘ജൂണിലും’ ശ്രദ്ധേയമായൊരു കഥാപാത്രമായി അർജുൻ ഉണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നടന്‍ കൂടിയായ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിൽ രജിഷ വിജയനാണ് അർജുന്റെ നായിക.
Read more: June Movie Review: ‘ജൂണ്‍’- ഇതൊരു കംപ്ലീറ്റ് രജിഷ വിജയന്‍ ഷോ
എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്ത്, ഷഹീർ ഷാൻ എന്നിവരാണ് ‘An International ലോക്കൽ സ്റ്റോറി‘യുടെ നിർമാണം. രഞ്ജിത്ത്, ഇബൻ, സനീഷ് അലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, ബിജു കുട്ടൻ, ദീപക്, അശ്വിൻ ജോസ്, മനോജ് കെ.ജയൻ, ടിനി ടോം, സൗബിൻ ഷാഹീർ, കലാഭവൻ ഷാജോൺ, സലീംകുമാർ, കുഞ്ചൻ, സുരേഷ് കൃഷ്ണ, ജാഫർ ഇടുക്കി, അബു സലീം, മാല പാർവ്വതി, ശോഭ മോഹൻ, നന്ദലാൽ, ബൈജു സന്തോഷ്, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിശ്രീ അശോകനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.