നടി ചിന്നു കുരുവിളയ്ക്കും നടന്‍ ഹരീഷ് ഉത്തമനും കുഞ്ഞ് പിറന്നു. ഫെബ്രുവരി മൂന്നിനാണ് ചിന്നു ഒരു ആൺകുഞ്ഞിനു ജന്മം നൽകിയത്. മകന് ധയ എന്നാണ് ഹരീഷും ചിന്നുവും പേരു നൽകിയിരിക്കുന്നത്. മകനെ പരിചയപ്പെടുത്തി കൊണ്ട് ഹരീഷ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
2022 ജനുവരിയിലായിരുന്നു ചിന്നു കുരുവിളയും ഹരീഷ് ഉത്തമനും വിവാഹിതരായത്. മാവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
തെന്നിന്ത്യയിലെ പ്രശസ്ത നടനാണ് ഹരീഷ് ഉത്തമന്‍. വില്ലൻ വേഷങ്ങളിലൂടെയാണ് ഹരീഷ് ശ്രദ്ധ നേടിയത്. പിസാസ്, തനി ഒരുവന്‍, പായുംപുലി, തൊടാരി, ഡോറ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധ നേടിയവയാണ്. മുംബൈ പൊലീസ്, മായാനദി, കോടതി സമക്ഷം ബാലൻ വക്കീൽ, ഭീഷ്മ പർവം എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നോര്‍ത്ത് 24 കാതം, ലുക്ക ചുപ്പി, കസബ തുടങ്ങിയ ചിത്രങ്ങളിൽ ചിന്നു കുരുവിള അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി ആയും അസിസ്റ്റന്റ് ക്യാമറവുമൺ ആയും ചലച്ചിത്ര രംഗത്ത് ചിന്നു സജീവമാണ്. പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായി കൂടിയാണ്. മാമാങ്കം ഉൾപ്പെടെയുള്ള സിനിമകളിൽ ചിന്നു ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്.