Latest News
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിര്‍വ്വാഹ സമിതി യോഗവും ഇന്ന്

ജെ സി ഡാനിയേല്‍ പുരസ്‌കാരം ഹരിഹരന്

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം

Credit: Wikimedia Commons- CC BY-SA 4.0 – EP Sajeevan

ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സര്‍ക്കാരിന്റെ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകൻ ഹരിഹരന്. 2019ലെ ജെസി ഡാനിയേൽ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡ്. 2016ല്‍ അടൂര്‍ ഗോപാലകൃഷ്ണനും 2017ല്‍ ശ്രീകുമാരന്‍ തമ്പിക്കും 2018ല്‍ ഷീലയ്ക്കുമാണ് ജെ.സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചത്.

എംടി വാസുദേവൻ അധ്യക്ഷനായ സമിതിയാണ് ഇത്തവണത്തെ പുരസ്കാര നിർണയം നടത്തിയത്. സംവിധായകന്‍ ഹരികുമാര്‍, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവരും സമിതിയിൽ അംഗങ്ങളായിരുന്നു. അരനൂറ്റാണ്ടിലധികം കാലമായി ചലച്ചിത്രരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഹരിഹരന്‍, മലയാള സിനിമയുടെ കലാപരവും ഭാവുകത്വപരവുമായ പരിവര്‍ത്തനങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകള്‍ സമ്മാനിക്കുകയും ചെയ്തുവെന്ന് സമിതി വിലയിരുത്തി.

ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഹരിഹരന്

മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2019ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന്…

Posted by Kerala State Chalachitra Academy on Tuesday, 3 November 2020

 

1972ല്‍ പുറത്തിറങ്ങിയ ‘ലേഡീസ് ഹോസ്റ്റല്‍’ ആണ് സ്വതന്ത്ര സംവിധായകനായുള്ള ഹരിഹരന്റെ ആദ്യചിത്രം.  ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ , പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, സര്‍ഗം, തുടങ്ങി 50ല്‍പ്പരം ചിത്രങ്ങള്‍ സംവിധാനംചെയ്തു.

1988ല്‍ സംവിധാനം ചെയ്ത ‘ഒരു വടക്കന്‍ വീരഗാഥ’ നാല് ദേശീയ അവാര്‍ഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും കരസ്ഥമാക്കി. ‘സര്‍ഗം’ കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള 1992ലെ ദേശീയ അവാര്‍ഡും മികച്ച സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പെടെ മുന്ന് സംസ്ഥാന പുരസ്കാരങ്ങളും നേടി.

‘പരിണയം’ 1995ലെ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നാല് ദേശീയ അവാര്‍ഡുകളും നാല് സംസ്ഥാന അവാര്‍ഡുകളും നേടി. ‘കേരളവര്‍മ്മ പഴശ്ശിരാജ’ 2009ലെ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നാല് ദേശീയ അവാര്‍ഡുകളും മികച്ച സംവിധായകനുള്‍പ്പെടെയുള്ള എട്ട് സംസ്ഥാന അവാര്‍ഡുകളും നേടി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Hariharan honored with jc daniel award

Next Story
കാത്തിരിപ്പൂ കൺമണീ; ഗർഭകാലം ആഘോഷമാക്കി പേളിPearle Maaney, Srinish Aravind, Pearlish, Pearle and Srinish during lockdown, Pearle-Srinish wedding anniversary, പേളി-ശ്രീനിഷ് വിവാഹ വാർഷികം, പേളി ഗർഭിണി, പേളി വീഡിയോ, Pearle pregnant
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express