/indian-express-malayalam/media/media_files/uploads/2017/12/bhajji-759.jpg)
ക്രിക്കറ്റ് ലോകവും ബോളിവുഡ് ലോകവും ഒന്നുപോലെ കാത്തിരുന്നതാണ് വിരുഷ്ക വിവാഹത്തിന്. ഒടുവിൽ ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് ഇരുവരും വിവാഹിതരായത്. രാജ്യത്തെ ഏറ്റവും വിലയേറിയ താരങ്ങളുടെ വിവാഹത്തിന്റെ ആഘോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളായ ഹർഭജൻ സിംഗാണ് പുതിയ വീഡിയോ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. വിവാഹത്തിന്റെ സത്കാര ചടങ്ങിൽ ഭാജി നടത്തിയ നൃത്തമാണ് വീഡിയോ. ഒപ്പം കിംഗ് ഖാനും നവദമ്പതിമാരായ വിരാട് കോഹ്ലിയും അനുഷ്കയും നൃത്തം ചെയ്യുന്നതും കാണാം.
Cheeku aur cheeki ki shaadi ne sabko khoob nachaya! @imVkohli@AnushkaSharma. @iamsrk ur vibe and charm just makes everything so energetic! #BadshahKhanpic.twitter.com/faBO79L4dq
— Harbhajan Turbanator (@harbhajan_singh) December 29, 2017
വിരാട് കോഹ്ലിയെ ചീകു എന്നും അനുഷ്കയെ ചീകിയെന്നും വിശേഷിപ്പിച്ചാണ് ട്വിറ്ററിൽ വീഡിയോ ഭാജി പോസ്റ്റ് ചെയ്തത്. ഷാരൂഖ് ഖാനെ ട്വീറ്റിൽ പ്രത്യേകം പ്രശംസിക്കാനും ഇദ്ദേഹം മറന്നില്ല. നൃത്തത്തിന് പിന്നാലെ ഷാരൂഖ് ഖാൻ, ഹർഭജൻ സിംഗിനെ കെട്ടിപ്പിടിക്കുന്നതും ഉമ്മ വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വിവാഹസത്കാരത്തിന് ശേഷം കോഹ്ലി ദക്ഷിണാഫ്രിക്കയിലേക്ക് ചേക്കേറി. ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയം എന്ന സ്വപ്നവുമായാണ് ഇന്ത്യൻ സംഘത്തിന്റെ യാത്ര.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.