scorecardresearch

നീലകണ്ണനായി മഞ്ജു വാര്യർ, മുണ്ടിൽ തിളങ്ങി മമ്മൂട്ടി, ബഷീറായി ടൊവിനോ; താരങ്ങളുടെ വിഷു ആശംസകൾ

പ്രേക്ഷകർക്ക് വിഷു ആശംസകൾ നേർന്ന് താരങ്ങൾ

പ്രേക്ഷകർക്ക് വിഷു ആശംസകൾ നേർന്ന് താരങ്ങൾ

author-image
Entertainment Desk
New Update
Vishu 2023 | Malayalam New Year Wishes |

Malayalam New Year 2023 Best Wishes

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് കൈനീട്ടവും കൊന്നപ്പൂവുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുകയാണ്. വിഷു ദിനത്തിൽ പ്രിയപ്പെട്ടവർക്ക് വിഷു ആശംസകൾ നേരുകയാണ് താരങ്ങളും.

"എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ," മമ്മൂട്ടി കുറിച്ചു.

Advertisment

പുതിയ പ്രതീക്ഷയോടെ വിഷുവിനെ വരവേൽക്കുന്ന ആരാധകർക്കായി മഞ്ജു വാര്യർ കണി ഒരുക്കിവെച്ചത് കൃഷ്ണ വേഷമാണ്. ഏതാനും മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത സൂര്യ ഫെസ്റ്റിവലിൽ രാധേ ശ്യാം എന്ന നൃത്തനാടകത്തിൽ മഞ്ജു അവതരിപ്പിച്ചപ്പോൾ പകർത്തിയ ചിത്രമാണിത്. കൃഷ്ണനോടുള്ള രാധയുടെ പ്രണയം പറയുന്ന രാധേ ശ്യാം മഞ്ജു വാര്യരുടെ ആദ്യ നൃത്തനാടകമായിരുന്നു.

Advertisment

റിലീസിനൊരുങ്ങുന്ന 'നീലവെളിച്ചം' എന്ന ചിത്രത്തിലെ ഒരു പോസ്റ്റർ ഷെയർ ചെയ്തു കൊണ്ടാണ് ടൊവിനോയുടെ വിഷു ആശംസ. ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറായാണ് ടൊവിനോ വേഷമിടുന്നത്.

ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ഏപ്രിൽ 20ന് ആണ് റിലീസ്. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ആഷിഖ് അബു നീലവെളിച്ചം ഒരുക്കുന്നത്. ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്നാണ് നിർമാണം. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജേഷ് മാധവൻ, അഭിരാം രാധാകൃഷ്ണൻ, പ്രമോദ് വെളിയനാട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പതിവു പോലെ ക്യാപ്ഷനിൽ ചിരികോളൊരുക്കി വച്ചു തന്നെയാണ് രമേഷ് പിഷാരടിയുടെ വിഷു ആശംസ. വിഷു ഫ്രം പിഷു എന്നാണ് പിഷാരടി കുറിക്കുന്നത്.

Vishu Tovino Thomas Ramesh Pisharadi Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: