ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് കൈനീട്ടവും കൊന്നപ്പൂവുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ വിഷു ആഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ മുങ്ങിപ്പോയെങ്കിലും ഇത്തവണ നിയന്ത്രണങ്ങൾ കുറഞ്ഞതിനാൽ ആഘോഷത്തിമർപ്പിലാണ് നാടും നഗരവും. ഏവരും പ്രിയപ്പെട്ടവർക്ക് വിഷു ആശംസകൾ നേരുകയാണ്.
മലയാളത്തിന്റെ പ്രിയതാരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് വിഷു ആശംസകൾ നേർന്നിട്ടുണ്ട്. മനോഹരമായൊരു കണിയാണ് മോഹൻലാൽ പങ്കുവച്ച ചിത്രത്തിൽ കാണാനാവുക. കസവുമുണ്ടുടുത്ത് കൂളിംഗ് ഗ്ലാസണിഞ്ഞ് കിടു ലുക്കിലാണ് മമ്മൂട്ടി.
തന്റെ പുതിയ ചിത്രം ‘പാപ്പന്റെ’ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് സുരേഷ് ഗോപി ആരാധകർക്ക് വിഷു ആശംസകൾ നേർന്നിരിക്കുന്നത്.
ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരും കുടുംബത്തോടൊപ്പമുള്ള വിഷുആഘോഷചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
താരങ്ങളുടെ വിഷു ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.