Happy Vishu 2019 Wishes, Messages, Images, SMS, Status: മലയാള മാസത്തിന്റെ ആരംഭമായി മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്. കണി കണ്ടും കൈനീട്ടം നല്‍കിയും പടക്കം പൊട്ടിച്ചും സദ്യ കഴിച്ചും വിഷു ആഘോഷിക്കുമ്പോള്‍ ആശംസകളുമായി മലയാളത്തിന്റെ പ്രിയ താരങ്ങളുമുണ്ട്.

 

View this post on Instagram

 

Team #L wishes you a very very happy Vishu! Presenting Character Poster #30

A post shared by Prithviraj Sukumaran (@therealprithvi) on

മോഹന്‍ലാല്‍, പൃഥ്വിരാജ്, പാര്‍വ്വതി, നവ്യാ നായര്‍, രജിഷ വിജയന്‍, നിമിഷ സജയന്‍, അനു സിതാര, അനുശ്രീ, പേളി മാണി, സുദേവ് നായര്‍, സംയുക്ത മേനോന്‍, പൂര്‍ണിമ, ഇന്ദ്രജിത്, ഭാമ, ടൊവിനോ തോമസ് തുടങ്ങിയവരെല്ലാം വിഷു ആശംസകളുമായി സോഷ്യല്‍ മീഡിയില്‍ എത്തിയിട്ടുണ്ട്.

 

View this post on Instagram

 

ന്റെ കണിമധുരം വിഷു ആശംസകൾ !

A post shared by Parvathy Thiruvothu (@par_vathy) on

 

View this post on Instagram

 

Happy Vishu Pictured by : @indrajith_s

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornima_i) on

 

View this post on Instagram

 

Happy Vishu !!

A post shared by Indrajith Sukumaran (@indrajith_s) on

ടീം ലൂസിഫറിന്റെ പേരില്‍ പൃഥ്വിരാജ് വിഷു ആശംസകള്‍ അറിയിച്ചപ്പോള്‍ തന്റെ പുതിയ ചിത്രമായ വൈറസിന്റെ അണിയറപ്രവര്‍ത്തകരുടെ പേരിലാണ് ആഷിക്ക് അബു വിഷു ആശംസിച്ചത്.

 

View this post on Instagram

 

ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ !!

A post shared by Tovino Thomas (@tovinothomas) on

 

View this post on Instagram

 

Happy Vishu @paroscouture @nandhu_bng Swipe left

A post shared by Rajisha Vijayan (@rajishavijayan) on

തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു പാര്‍വ്വതി വിഷു ആശംസകള്‍ അറിയിച്ചത്. എന്റെ കണിമധുരം എന്ന അടിക്കുറിപ്പോടെയാണ് പാര്‍വ്വതി ചിത്രം പോസ്റ്റ് ചെയ്തത്. ഒപ്പം ടീം ഉയരേയുടെ പേരിലും പാര്‍വ്വതി വിഷു ആശംസിച്ചിട്ടുണ്ട്.

 

View this post on Instagram

 

Happy Vishu @anulalphotography

A post shared by NIMISHA BINDHU SAJAYAN (@nimisha_sajayan) on

മലയാളികള്‍ക്ക് വിശു ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി.
‘നന്മയുടെയും പുരോഗതിയുടെയും സ്‌നേഹത്തിന്റെയും സന്ദേശവുമായെത്തുന്ന വിഷു മലയാളികളുടെ കൊയ്ത്തുത്സവം കൂടിയാണ്. മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കാര്‍ഷിക മേഖലയെ വീണ്ടെടുക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ നല്ല ഫലം കണ്ടു തുടങ്ങിയെന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു. കുട്ടനാട്ടിലും പാലക്കാട് മേഖലയിലും ഇക്കൊല്ലം നെല്ലിന് റെക്കോര്‍ഡ് വിളയാണ്. കൃഷി അഭിവൃദ്ധിപ്പെടുത്താനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജമാവട്ടെ വിഷുവിന്റെ സന്ദേശമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

View this post on Instagram

 

Happy vishu to all #throwback #click @vishnu60ml

A post shared by Anu Sithara (@anu_sithara) on

സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. വിഷുക്കണി കണ്ടുണര്‍ന്ന മലയാളികള്‍ വിഷുക്കൈ നീട്ടം നല്‍കിയും വിഭവങ്ങളൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലാണ്.

Read More: മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മേടസംക്രാന്തി ദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്. ഐശ്വര്യപൂര്‍ണമായ വരും വര്‍ഷത്തെ സമ്പദ് കാഴ്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസം. ഓട്ടുരുളിയില്‍ ഫലവര്‍ഷങ്ങളും ധാന്യങ്ങളും നാളികേരവും കൃഷ്ണവിഗ്രഹവും കൊന്നപ്പൂവും ഒരുക്കിയാണ് കണിവെക്കുക. ഒപ്പം രാമായണവും ഉണ്ടാകും. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ടിലെ മുതിര്‍ന്നവര്‍ കണിയൊരുക്കും. പിന്നീട് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കണി കാണിക്കും. കണികണ്ടതിന് ശേഷം കൈനീട്ടം നല്‍കലും പതിവാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ