/indian-express-malayalam/media/media_files/uploads/2020/09/teachers-day.jpg)
Happy Teacher's Day 2020: സെപ്റ്റംബർ 5 ന് രാജ്യമെങ്ങും അധ്യാപകദിനമായി ആചരിക്കുകയാണ്. അവരുടെ ജീവിതത്തിലെ മൂല്യങ്ങൾ പകർന്നു തന്ന് വിദ്യാർത്ഥികളിൽ നിന്നും നമ്മെ ഓരോരുത്തരെയും സമൂഹത്തിൽ ഉത്തരവാദിത്വമുളള പൗരന്മാരാക്കി മാറ്റിയ അധ്യാപകർക്ക് മാത്രമായി ഒരു ദിനം. ജീവിതത്തിൽ ഉയരങ്ങളിലെത്താൻ കൈകൾ തന്ന അധ്യാപകരെ ഓർക്കുന്നതിനും ആശംസകള്‍ കൈമാറുന്നതിനും ഒരു ദിനം.
അധ്യാപകദിനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെയും ജീവിതത്തിന് ദിശാബോധം നൽകിയ ഗുരുക്കന്മാരെയും ഓർക്കുകയാണ് താരങ്ങളും സംവിധായകരും. സംവിധായകൻ ലാൽ, ആഷിഖ് അബു, നടൻ നിവിൻ പോളി, നടിമാരായ സാമന്ത അക്കിനേനി, നദിയ മൊയ്തു തുടങ്ങിയവരെല്ലാം അധ്യാപകദിനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ഗുരുക്കന്മാർക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
Live Blog
Happy Teacher's Day 2020: അധ്യാപകദിനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെയും ജീവിതത്തിന് ദിശാബോധം നൽകിയ ഗുരുക്കന്മാരെയും ഓർക്കുകയാണ് താരങ്ങളും സംവിധായകരും
ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടില്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടതു മുതൽ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി രാജ്യം ആഘോഷിക്കുന്നുണ്ട്. വിദ്യാഭ്യാസമേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights
ജീവിതത്തിലെ ആദ്യഗുരുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അധ്യാപകദിനത്തിൽ സാന്ദ്രതോമസ് ആശംസകൾ പങ്കുവച്ചിരിക്കുന്നത്. "ജീവിതത്തിലെ എല്ലാ പ്രതികൂലസാഹചര്യത്തിലും തുണയായത് ഗുരുക്കൻമാരുടെ പ്രാർത്ഥനയും അനുഗ്രഹവും ആണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ആദ്യഗുരുവായ അമ്മച്ചിയുടെ പടം കൂടെ ചേർക്കുന്നു," ഫേസ്ബുക്ക് പോസ്റ്റിൽ സാന്ദ്ര കുറിച്ചു.
അധ്യാപകദിനത്തിൽ ആശംസകൾക്ക് ഒപ്പം ഒരു ഗുരുസ്തുതി പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ.
"ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരബ്രഹ്മഃ
തസ്മൈ ശ്രീ ഗുരവേ നമഃ
എല്ലാ ഗുരുവര്യന്മാർക്കും എന്റെ പ്രണാമം," മോഹൻലാൽ കുറിക്കുന്നു.
ഓർമയിൽ നിന്നൊരു ചിത്രമാണ് നടൻ ഗിന്നസ് പക്രു അധ്യാപകദിനത്തിൽ പങ്കുവയ്ക്കുന്നത്. സ്കൂളിലെ അന്നത്തെ പ്രധാന അദ്ധ്യാപകൻ ദാസ് സാറിനൊപ്പം.... എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തിൽ ഒരു പറ്റം ട്രോഫികൾക്ക് മുന്നിൽ തൊഴുകയ്യോടെ നിൽക്കുകയാണ് പക്രു.
അധ്യാപകദിനത്തിൽ പ്രിയപ്പെട്ട ടീച്ചറുടെ പുസ്തകത്തിന് ആശംസകൾ നേരുകയാണ് ടൊവിനോ തോമസ്. 'എന്നെ പഠിപ്പിച്ച ബോബി ടീച്ചറുടെ ' 'ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കും തിരിച്ചും ചില നോട്ടങ്ങൾ ' എന്ന ബുക്കിന് എല്ലാവിധ ആശംസകളും നേരുന്നു,' എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ടൊവിനോ കുറിച്ചത്.
നമ്മുടെ എല്ലാവരുടെയും ഉളളിലൊരു ടീച്ചറുണ്ട്. പ്രതീക്ഷകൾക്കുമപ്പുറം നമ്മൾ പരസ്പരം പ്രചോദനം പകരുന്നു, എന്നാൽ നമ്മുടെ വളർച്ചയുടെ ഘട്ടത്തിൽ ഉത്തരവാദിത്വത്തോടെ വഴി കാട്ടുന്നവർ വലിയ സ്വാധീനം ചെലുത്തുന്നു. ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ അധ്യാപികമാർക്ക് ആശംസകൾ എന്നാണ് നദിയ മൊയ്തു കുറിക്കുന്നത്.
ലോകത്തിന് നിങ്ങൾ അധ്യാപകർ മാത്രമായിരിക്കും, പക്ഷേ നിങ്ങളുടെ വിദ്യാർത്ഥികൾക്ക് നിങ്ങൾ ഹീറോയാണ് എന്നാണ് അധ്യാപകദിന സന്ദേശത്തിൽ നടി സാമന്ത കുറിക്കുന്നത്. കുട്ടികളെ ചിന്തിക്കാനും ക്രിയേറ്റീവ് ആവാനും സ്നേഹിക്കാനും പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും നടി ആശംസകളും കുറിക്കുന്നു.
സ്വയം തിരിച്ചറിയാനും സ്വപ്നം കാണാനും പറക്കാനും പഠിപ്പിച്ച സ്കൂൾ- കോളേജ് കാലഘട്ടത്തിലെ അധ്യാപകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അധ്യാപക ദിനാശംസകൾ നിവിൻ പോളി പങ്കുവച്ചിരിക്കുന്നത്.
അധ്യാപകദിനത്തിൽ തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ മൂന്നു ഗുരുക്കന്മാരെ ഓർക്കുകയാണ് സംവിധായകൻ ആഷിഖ് അബു. സംവിധായകൻ കമൽ, നാടകകൃത്തും നാടക സംവിധായകനായ
ശശിധരൻ നടുവിൽ, നാടക സംവിധായകനായ ദീപൻ ശിവരാമൻ എന്നിവരുടെ ചിത്രത്തിനൊപ്പമാണ് ആഷിഖ് അബു അധ്യാപകദിന ആശംസകൾ പങ്കുവച്ചിരിക്കുന്നത്.
സംവിധായകൻ ഫാസിലിന്റെ ശിഷ്യന്മാരായി സിനിമാലോകത്തേക്ക് കടന്നുവന്നവരാണ് സംവിധായകരായ സിദ്ധിഖും ലാലും. അധ്യാപകദിനത്തിൽ, സിനിമയുടെ വിസ്മയ ലോകത്തേക്ക് തങ്ങളെ കൈപ്പിടിച്ച് ഉയർത്തുകയും മാർഗനിർദേശം നൽകുകയും ചെയ്ത ഫാസിലിനെ ഓർക്കുകയാണ് സംവിധായകൻ ലാൽ.
'എന്നെ പ്രചോദിപ്പിക്കുകയും ഇന്നു കാണുന്ന വ്യക്തിയാക്കി മാറ്റുകയും ചെയ്തതിന് നന്ദി. ഹാപ്പി ടീച്ചേഴ്സ് ഡേ പാച്ചിക്ക' എന്നാണ് ലാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.