രാജ്യം രക്ഷാബന്ധന് ആഘോഷിക്കുന്ന വേളയില്‍ ‘സിബ്ലിംഗ് ലവ്’ മൂഡിലാണ് ബോളിവുഡ് താരങ്ങള്‍. സല്മാന് ഖാന്, പ്രിയങ്കാ ചോപ്ര, അഭിഷേക് ബച്ചന്, കാര്‍ത്തിക് ആര്യന്, സണ്ണി ഡിയോള്‍, അര്ജ്ജുന് കപൂര്‍, മൗനി റോയ് എന്നിവരൊക്കെ തങ്ങളുടെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കു വച്ചിട്ടുണ്ട്. ഇവരെക്കൂടാതെ തെന്നിന്ത്യന്‍ താരമായ വിജയ് ദേവരകൊണ്ടയും സഹോദരിമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.