തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. മലയാളികൾക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. തമിഴ് സിനിമാതാരങ്ങളും പൊങ്കൽ ആഘോഷിക്കുകയാണ്. പൊങ്കൽ ആഘോഷ ചിത്രങ്ങൾ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൂര്യ, കാർത്തി, ശിവകാർത്തികേയൻ എന്നിവരെല്ലാം കുടുംബസമേതമുള്ള പൊങ്കൽ ആഘോഷചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.





നാലുദിവസം നീണ്ടുനിൽക്കുന്നതാണ് പൊങ്കൽ ആഘോഷം. തൈമാസത്തിന്റെ തുടക്കത്തില്‍ ജാതി, മത വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന പൊങ്കൽ നാലുദിവസങ്ങളിലായാണ് നടക്കുക. ഈ വർഷം ജനുവരി 14 മുതൽ 17 വരെയാണ് പൊങ്കൽ ആഘോഷം.
Read More: Pongal 2022 Wishes: പ്രിയപ്പെട്ടവർക്ക് പൊങ്കൽ ആശംസകൾ കൈമാറാം