ആഘോഷങ്ങൾ കോവിഡ് കവര്‍ന്ന രണ്ടു വര്‍ഷത്തിനു ശേഷം മലയാളിക്കിതു ഗൃഹാതുരതയുടെ അതിമനോഹരമായ പൊന്നോണക്കാലം. പതിവിലും ഗംഭീരമായ, നാളുകള്‍ നീണ്ട ആഘോഷങ്ങള്‍ക്കൊടുവില്‍ ഇന്നു നാട്ടിലും നഗരത്തിലും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം.
സിനിമാ ലോകത്തും രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലും ഓ ടി ടിയിലുമൊക്കെയായി പുതിയ റിലീസുകളുടെ തിരക്കാണ്. പുതിയ സിനിമ-പരസ്യത്തിരക്കുകളില് ആണ് ഒട്ടു മിക്ക താരങ്ങളും. തിരുവോണം ദിനമായ ഇന്ന് താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രേക്ഷകര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
Live Updates