Happy New Year 2021: ഓരോ പുതുവർഷവും പ്രതീക്ഷകളുടേതാണ്. കൂടുതൽ മെച്ചപ്പെട്ട ദിനങ്ങൾ വന്നുചേരുമെന്ന പ്രതീക്ഷ. എന്നാൽ ഇത്തവണ മുൻപൊന്നും ഇല്ലാത്തത്രയും പ്രതീക്ഷയോടെയാണ് ലോകം പുതുവർഷത്തെ ഉറ്റുനോക്കുന്നത്. അപ്രതീക്ഷിതമായി എത്തിയ കോവിഡ് മഹാമാരി ആഘോഷങ്ങളെയും സന്തോഷങ്ങളെയും എല്ലാം റദ്ദ് ചെയ്ത് ലോകത്തെ നാലുചുമരുകൾക്കുള്ളിലേക്ക് ഒതുക്കിയ വർഷമായിരുന്നു 2020. കോവിഡിന്റെ താണ്ഡവം മനുഷ്യരുടെ സ്വൈര്യവിഹാരത്തിന് ഏൽപ്പിച്ച പ്രഹരം ചെറുതല്ല. ഉത്സവവും ആഘോഷങ്ങളും ആൾക്കൂട്ടവും യാത്രകളും എല്ലാം നിറഞ്ഞ, മനുഷ്യരുടെ സാധാരണജീവിതം തിരിച്ചുനൽകുന്ന ഒരു വർഷമായി 2021 എത്തും എന്ന കാത്തിരിപ്പിലാണ് എല്ലാവരും.
വൈറസുമായി ബന്ധപ്പെട്ട ആശങ്കകളും ഭീതിയും ഒഴിഞ്ഞിട്ടില്ലെങ്കിലും പ്രതീക്ഷയോടെ തന്നെ പുതുവർഷത്തെ സ്വാഗതം ചെയ്യുകയാണ് ലോകം. താരങ്ങളും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കും പ്രിയപ്പെട്ടവർക്കും പുതുവത്സരാശംസകൾ നേരുകയാണ്.
Live Blog
അപ്രതീക്ഷിതമായി കടന്നുവന്ന് ലോകത്തെ സ്തംഭിപ്പിച്ച കോവിഡ് മഹാമാരിയൊഴിഞ്ഞ് സന്തോഷവും സമാധാനവും നിറഞ്ഞൊരു പുതുവർഷം പിറക്കുമെന്ന പ്രതീക്ഷയോടെ 2021നെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ് താരങ്ങളും

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ കുടുംബസമേതം പുതുവർഷം ആഘോഷിക്കാനായി യാത്രകളും പാർട്ടികളുമൊക്കെ പ്ലാൻ ചെയ്യുന്ന തിരക്കിലാണ് താരങ്ങൾ
മനോഹരമായൊരു കറുത്ത സാരിയിലുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹണി റോസ് ആരാധകർക്ക് ആശംസകൾ നേർന്നിരിക്കുന്നത്.
എല്ലാവർക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞൊരു പുതുവർഷം ആശംസിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ.
വളരെയേറെ പ്രത്യാശയോടെയാണ് താൻ പുതുവർഷത്തെ സ്വാഗതം ചെയ്യുന്നതെന്നാണ് യുവനടിമാരിൽ ശ്രദ്ധേയയായ സംയുക്ത കുറിക്കുന്നത്.
പുതുവർഷദിനത്തിൽ ബോളിവുഡ് താരം കരീന കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ കവരുന്നത്. ബാത്ത് ടബ്ബിൽ കൈകൾ ഉയർത്തി നിൽക്കുന്ന മകൻ തൈമൂർ അലി ഖാന്റെയും സെയ്ഫിന്റെ സഹോദരിപുത്രി ഇനയയേയും ആണ് ചിത്രത്തിൽ കാണാനാവുക.
പുതുവർഷത്തെ ഏറെ പ്രത്യാശയോടെയാണ് ഉറ്റുനോക്കുന്നത് എന്നാണ് റിമ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നത്.
2020 തന്ന ഓർമകളെയും പ്രതിസന്ധികളെയും ഓർത്തെടുക്കുകയാണ് അഹാന കൃഷ്ണ. പ്രതീക്ഷിക്കാത്ത സിനിമകളും സൗഹൃദങ്ങളും തേടിയെത്തിയ വർഷമായിരുന്നു 2020 എന്നാണ് അഹാന പറയുന്നത്.