Happy Friendship Day 2018: കാന്‍സര്‍ രോഗത്തിനുള്ള ചികിത്സയ്ക്കായി അമേരിക്കയിലാണ് ബോളിവുഡ് താരം സൊനാലി ബെന്ദ്രേ. അപ്രതീക്ഷിതമായി തന്നെ പിടി കൂടിയ തീവ്രമായ രോഗത്തിനെതിരെ പോരാടി ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് താരം. ഏതാനും ദിവസങ്ങളായി ന്യൂയോര്‍ക്കില്‍ ചികിത്സയിലായ സൊനാലിയെ സുഹൃത്തുക്കളും സിനിമാ പ്രവര്‍ത്തകരുമായ ഹൃതിക് റോഷന്‍, സുസെന്‍ ഖാന്‍, ഗായത്രി ഒബ്രോയ് എന്നിവര്‍ സന്ദര്‍ശിച്ചത്തിന്റെ സന്തോഷം ഫ്രണ്ട്ഷിപ്‌ ദിനമായ ഇന്ന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചു.

കാന്‍സര്‍ ചികിത്സയുടെ ഭാഗായി നഷ്ടപ്പെട്ട മുടിയെക്കുറിച്ചും, സുഹൃത്തുക്കള്‍ തനിക്കു പകര്‍ന്നു തരുന്ന ശക്തിയെക്കുറിച്ചുമെല്ലാം സൊനാലി വെളിപ്പെടുത്തി. ഗായത്രി ഒബ്രോയ്, സുസെന്‍ ഖാന്‍ സോണാലി ബെന്ദ്രേയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം പകര്‍ത്തിയത് ഹൃതിക് റോഷനാണ് എന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു.

Read in English: Sonali Bendre shares a stirring note on Friendship Day

“ഇത് ഞാനാണ്, ഈ നിമിഷം ഞാന്‍ അതീവ സന്തോഷവതിയുമണ്. ഞാനത് പറയുമ്പോള്‍ ആളുകള്‍ എന്നെ വിചിത്രമായി നോക്കും, പക്ഷേ എന്റെ സന്തോഷം സത്യമാണ്. എന്ത് കൊണ്ടാണ് എന്നും ഞാന്‍ പറയാം. ഇപ്പോള്‍ ഞാന്‍ കഴിഞ്ഞു പോകുന്ന ഒരു നിമിഷത്തേയും ശ്രദ്ധിക്കുന്നു, സ്നേഹിക്കുന്നു. സന്തോഷം കണ്ടെത്താന്‍ പറ്റുന്ന ഒരവസരം നോക്കി നടക്കുകയാണ് ഞാന്‍.

Happy Friendship Day 2018: Sonali Bendre Gayatri Oberoi Susanne Khan, Picture by Hrithik Roshan

Happy Friendship Day 2018: ശരിയാണ് എന്റെ ജീവിതത്തില്‍ ഇപ്പോള്‍ വേദനയുടേയും തളര്‍ച്ചയുടേയും നിമിഷങ്ങളുണ്ട്. പക്ഷേ എനിക്കിഷ്ടമുള്ള കാര്യങ്ങളാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. ഞാന്‍ സ്നേഹിക്കുന്നവര്‍ക്കൊപ്പം സമയം ചെലവിടാനും സ്നേഹിക്കപ്പെടുന്നത് അനുഭവിക്കാനും അതില്‍ സന്തോഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

നിമിഷങ്ങളുടെ നോട്ടീസില്‍ എന്റെ അടുത്തേക്ക് പറന്നു വന്ന എന്നെ സഹായിക്കാന്‍ സന്നദ്ധത കാട്ടിയ, ശക്തിസ്തൂപങ്ങളായ എന്റെ സുഹൃത്തുക്കള്‍ക്ക് നന്ദി. തിരക്കുള്ള ജീവിതത്തിനിടയില്‍ എന്ന വന്നു കാണാനും വിളിക്കാനും, മെസ്സേജ് അയക്കാനും ഫേസ്ടൈം ചെയ്യാനുമെല്ലാം അവര്‍ സമയം കണ്ടെത്തുന്നു. ഒറ്റയ്ക്കായി എന്ന് ഒരു നിമിഷം പോലും എനിക്ക് അനുഭവപെടാത്ത രീതിയില്‍ എന്റെ കൂടെ നില്‍ക്കുന്നു.

സത്യമുള്ള സൗഹൃദം എന്തെന്ന് കാട്ടിത്തന്നതിന് നന്ദി. ഹാപ്പി ഫ്രണ്ട്ഷിപ്‌ ഡേ, ലേഡീസ്! എന്റെ ജീവിതത്തില്‍ നിങ്ങള്‍ ഉള്ളത് ഒരനുഗ്രഹമായി കരുതുന്നു. ഈ ചിത്രത്തില്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും (അതാരാണ് എന്ന് നിങ്ങള്‍ക്കറിയാം) നന്ദി.

ഇപ്പോള്‍ ഞാന്‍ ഒരുങ്ങാന്‍ ഒട്ടും സമയമെടുക്കുന്നില്ല കാരണം മുടി കെട്ടുക എന്ന കടമ്പ ഇല്ല ഇപ്പോള്‍. ബാല്‍ഡ്‌ ഈസ്‌ ബ്യൂട്ടിഫുള്‍”, എന്നാണ് സൊനാലി ബെന്ദ്രേ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞത്.

തന്റെ പന്ത്രണ്ടു വയസുകാരനായ മകനോട് രോഗ വിവരം തുറന്നു പറഞ്ഞ നിമിഷത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് സൊനാലി ലോകത്തോട്‌ സംസാരിച്ചത്.

തന്റെ അസുഖ വിവരം അറിഞ്ഞതില്‍ പിന്നെ മകന്‍ മുതിര്‍ന്ന ഒരാളെപ്പോലെ തന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നു എന്നാണ് സൊനാലി കുറിച്ചത്.  അതിന് മറുപടിയായി ബോളിവുഡ് താരം ഹൃതിക് റോഷന്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ പറഞ്ഞു.

“നിങ്ങളുടെ മകന്‍ ‘unique’ ആണ്. നിങ്ങളോ, നിങ്ങളുടെ ഭര്‍ത്താവ് ഗോള്‍ഡിയോ അതോ അവനോ, ഇതില്‍ ആരാണ് ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തുന്നത് എന്ന് പറയാനാവുന്നില്ല സൊനാലി…”

ഹൃതിക് കൂടാതെ കരണ്‍ ജോഹര്‍, ഏക്താ കപൂര്‍, വരുണ്‍ ധാവന്‍ എന്നിവരും സൊനാലിയ്ക്ക് ശക്തി പകര്‍ന്നു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ അയച്ചു.

Read More: സൊനാലി ബെന്ദ്രേയ്‌ക്ക് ഹൃദയത്തില്‍ തൊടുന്ന മറുപടിയുമായി ഹൃതിക് റോഷന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook