Happy Father’s Day 2021 Stars Share Wishes, Images, photos: ഇന്ന് ലോകമെമ്പാടും ഫാദേഴ്സ് ഡേ ആഘോഷിക്കപ്പെടുമ്പോള്‍ അച്ഛന് സ്നേഹം അറിയിച്ച് ആഘോഷത്തില്‍ പങ്കു ചേര്‍ന്ന് താരങ്ങളും. സോഷ്യല്‍ മീഡിയ വഴി അച്ഛനൊപ്പം ഉള്ള ചിത്രങ്ങളും ചെറു കുറിപ്പുകളും പങ്കു വച്ച് കൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട്.
പല രാജ്യങ്ങളിലും പല തീയതികളിലായിട്ടാണ് ‘ഫാദേഴ്സ് ഡേ’ ആഘോഷിക്കുന്നത് എങ്കിലും ഇന്ത്യയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ‘ഫാദേഴ്സ് ഡേ’യായി എല്ലാവരും ആഘോഷിക്കുന്നത്. മറ്റു ചില രാജ്യങ്ങളിലും ഈ ദിനം ‘ഫാദേഴ്സ് ഡേ’യായി ആഘോഷിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ സെന്റ് ജോസഫ് ഡേയാണ് ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്നത്.
നിരവധി താരങ്ങളാണ് ഫാദേർസ് ഡേ ദിനത്തിൽ അച്ചന്മാർക്ക് ആശംസകളുമായി എത്തുന്നത്. മീനാക്ഷി ദിലീപ് ദിലീപിനൊപ്പമുള്ള ചെറുപ്പത്തിലേ ഒരു ചിത്രമാണ് ഇൻസ്‌റ്റഗ്രാമിലൂടെ സ്റ്റോറിയായി പങ്കുവച്ചത്. നടിമാരായ നമിത, നിരഞ്ജന, ശ്രുതി ഹസ്സൻ, നദിയ മൊയ്തു എന്നിവരെല്ലാം അച്ചനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു. മോഹൻലാൽ അച്ചനോടൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസകൾ അറിയിച്ചത്.
Read Also: ക്യാപ്ഷൻ വേണ്ടാത്ത ചിത്രം; ഫാദേർസ് ഡേ ആശംസയുമായി ദുൽഖർ
ഈ വർഷം ആദ്യമാണ് അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും അച്ഛനമ്മമാരായത്. വിരാട് കോഹ്ലി ഒരു അച്ഛനായ ശേഷമുള്ള ആദ്യ ഫാദേർസ് ഡേ ആയിരുന്നു ഇത്. ഫാദേർസ് ഡേയോട് അനുബന്ധിച്ച് അനുഷ്ക ഇൻസ്റ്റഗ്രാമിൽ, “തന്റെ അച്ഛനും വിരാട് കോഹ്‌ലിയുമാണ് ഒരു മകൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അച്ഛൻ” എന്ന് പറഞ്ഞു. തന്നെ മനസിലാകുന്നതിന് രണ്ടു പേർക്കും നന്ദി പറഞ്ഞു കൊണ്ട് രണ്ടുപേരെയും ‘ഏറ്റവും മാതൃകാപരമായ പുരുഷന്മാരായി’ അനുഷ്ക പരാമർശിച്ചു.
ഫാദേർസ് ഡേയിൽ മക്കളുടെ ഒപ്പമുള്ള ചിത്രവുമായി ധനുഷ്. മക്കളെ ചേർത്തു നിർത്തിയെടുത്ത ചിത്രത്തിന്, 'ഹാപ്പി ഫാദേർസ് ഡേ, ഒരു കുട്ടിയുടെ ആദ്യത്തെ ഹീറോ! എന്റേത് എനിക്കുള്ളതാണെന്ന് അറിയാം. ലവ് യു ബഡീസ്, നിങ്ങളാണ് എന്റെ ലോകം.' എന്ന അടിക്കുറിപ്പ് നൽകിക്കൊണ്ടാണ് ധനുഷ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവച്ചത്.
ഫാദേർസ് ഡേയിൽ ജയറാമിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് കാളിദാസ്. 'അമ്മ 'നോ' പറഞ്ഞപ്പോഴെല്ലാം 'യെസ്' പറഞ്ഞതിന് നന്ദി' എന്ന് പറഞ്ഞുകൊണ്ടാണ് കാളിദാസ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചിത്രം പങ്കുവച്ചത്.

ഫാദേർസ് ഡേ ദിനത്തിൽ ചിരഞ്ജീവി സർജയുടെ വീഡിയോ ആസ്വദിക്കുന്ന മകന്റെ വീഡിയോ പോസ്റ്റ് ചെയ്ത് മേഘ്ന രാജ്. അവൻ കീ അമർത്തിയപ്പോൾ വീഡിയോ പ്ലേ ആയതണെന്നും മേഘ്ന പറയുന്നു. അവനു പ്രിയപ്പെട്ട അപ്പയുടെ പാട്ട് അവൻ കണ്ടു, അവൻ പറഞ്ഞത് കാരണം ഞാൻ വീണ്ടും വീണ്ടും പ്ലേ ചെയ്തു എന്നും വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് മേഘ്‌ന പറഞ്ഞു.
ഫാദേർസ് ഡേ ആശംസകളുമായി ദുൽഖർ സൽമാൻ, ദുൽഖറിന്റെ മകൾ മറിയത്തിന് മമ്മൂട്ടി മുടി കെട്ടി കൊടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ദുൽഖർ ഫാദേർസ് ഡേ ആശംസകൾ പങ്കുവച്ചത്.
അച്ഛനെ എത്രത്തോളം സ്നേഹിക്കുന്നു എന്നു പറയാൻ ഈ ഒരു ദിവസം ആവശ്യമില്ലെന്ന് നിരഞ്ജന അനൂപ്. 'അച്ഛാ.. അച്ഛനെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പറയാൻ എനിക്ക് ഫാദേർസ് ഡേ ആവശ്യമില്ല. എന്നാൽ ഇന്ന് നമുക്കൊന്ന് തിരിഞ്ഞുനോക്കാം! എനിക്ക് ഇത് പറയണം, അച്ഛനെ പോലെ നിങ്ങളെ വിശ്വസിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളൊരു സൂപ്പർസ്റ്റാർ ആണെന്ന് വിശ്വസിക്കുന്ന മറ്റാരുമില്ല. നിങ്ങളുടെ മകളായതിൽ അഭിമാനിക്കുന്നു..' നിരഞ്ജന ഇൻസ്‌റ്റഗ്രാമിൽ കുറിച്ചു.
'ഹാപ്പി ഫാദേർസ് ഡേ അപ്പ. അച്ഛൻ സന്തോഷത്തോടെ കഴിയുന്നിടത്തേക്ക് ഒരുപാട് സ്‌നേഹമയാകുന്നു. അച്ഛനെ ഓരോ ദിവസവും മിസ് ചെയ്യുന്നു' എൺപതുകളിൽ മലയാള സിനിമയിൽ സജീവമായിരുന്ന പൂർണിമ ഭാഗ്യരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'മികച്ചതെല്ലാം എല്ലായ്പ്പോഴും എനിക്ക് തന്നിട്ടുണ്ട്! അച്ഛന്റെ സമയം, സ്നേഹം, കരുതൽ…' നടി മാളവിക മേനോൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഫാദേർസ് ഡേ ആശംസകളുമായി മോഹൻലാൽ, അച്ഛനോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് മോഹൻലാൽ ആശംസകൾ അറിയിച്ചത്.
അച്ഛന് 'ഹാപ്പി ഫാദേര്‍സ് ഡേ' നേര്‍ന്നു കൊണ്ട് ലൈവില്‍ പാട്ട് പാടി ഗായിക മഞ്ജരി. തന്നെ ഉറക്കാന്‍ അച്ഛന്‍ പാടിയിരുന്ന പാട്ട് തന്നെയാണ് ഫാദേര്‍സ് ഡേയില്‍ അച്ഛന് വേണ്ടി മഞ്ജരി തെരഞ്ഞെടുത്തത്.
'നിങ്ങളെ ഏറ്റവും കൂടുതല്‍ ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്നതും ഏറ്റവും കൂടുതല്‍ ചിരിപ്പിക്കുന്നതുമായ ആള്‍ നിങ്ങളുടെ രക്ഷാകര്‍ത്താവാകുന്നത് എന്തൊരു അനുഗ്രഹമാണ്… ഹാപ്പി ഫാദേര്‍സ് ഡേ കമല്‍ ഹാസന്‍. എന്റെ 'ഡാഡി ഡിയറസ്റ്റ്' ആയതിനു നന്ദി,' നടിയും ഗായികയും കമല്‍ഹാസന്‍-സാരിക ദമ്പതികളുടെ മൂത്ത മകളുമായ ശ്രുതി ഹാസന്‍ കുറിച്ചു.
'എന്റെ ലോകം, വഴികാട്ടി, എന്റെ സ്ഥായി, യാത്രകളിലെ പങ്കാളി, കണ്ടതില്‍ ഏറ്റവും സ്നേഹമുള്ള മനുഷ്യന്‍, ജെന്റില്‍മാന്‍, ഒരുപാട് മൂല്യങ്ങളുള്ള ആള്‍, അമ്മയുടെ എല്ലാമെല്ലാം. ഇത് പോലെ ഒരു അച്ഛന്‍ റെയര്‍ ആണ്. നിങ്ങളുടെ മകളാകാന്‍ സാധിച്ചതില്‍ നന്ദി,' അച്ഛന് സ്നേഹം അറിയിച്ചു കൊണ്ട് നമിത പ്രമോദ് എഴുതി.
'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹത്തിന് ആശംസകള്‍. എന്റെ ശക്തി കേന്ദ്രവും ആശ്വാസത്തിന്റെ നിഴലുമായ ആള്‍. പ്രിയപ്പെട്ട അച്ഛന് ഹാപ്പി ഫാദേര്‍സ് ഡേ. മറ്റെല്ലാം അച്ഛന്മാര്‍ക്കും ആശംസകള്‍,' നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി പറഞ്ഞു. അച്ഛനൊപ്പം ഉള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് താരം.
'ജനിക്കുമ്പോള്‍ ആരും മഹാനല്ലയല്ല ജനിക്കുന്നത്, അവരുടെ അച്ഛനും അച്ഛന്റെ അച്ഛനുമൊക്കെ ചേര്‍ന്ന് അവരെ വാര്‍ത്തെടുക്കുന്നതാണ്. മികച്ച അച്ഛനായ മാഡിയ്ക്കും മക്കളെ ലോകമായിക്കാണുന്ന മറ്റെല്ലാ അച്ഛന്‍മാര്‍ക്കും പിതൃദിനാശംസകള്‍,' നടന്‍ മാധവന്റെ ഭാര്യ സരിത ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. ഒപ്പം മാധവനും മകന്‍ വേദാന്തും ചേര്‍ന്ന ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട് സരിത.
Read Here: ഇത് അമ്മയുടേയും മകന്റെയും അധ്വാനം; മകന്റെ വിജയം ലൈവില്‍ കണ്ടു മാധവന്
'ഹാപ്പി ഫാദേര്‍സ് ഡേ പപ്പാ… സ്നേഹത്തിനും സംരക്ഷണത്തിനും എന്റെ ജീവിതത്തിലെ ശക്തമായ സാന്നിധ്യമായതിനും നന്ദി,' നദിയാ മൊയ്തു കുറിച്ചു.
'അച്ചുവും കുട്ട്യോളും' എന്ന അടികുറിപ്പോടെ ഒരു ബാല്യകാല ചിത്രം പങ്കു വച്ചിരിക്കുകയാണ് നടി സംവൃത സുനിലിന്റെ സഹോദരി സഞ്ജുക്ത സുനില്‍.
