Happy Diwali: ഇന്ന് ദീപങ്ങളുടെ ഉത്സവമാണ്, ദീപാവലി. ലോകം വളരെ കഠിനമായൊരു കാലത്തിലൂടെ കടന്നു പോകുമ്പോൾ, പ്രതീക്ഷയുടെ പ്രകാശം എല്ലാവരിലും പരത്താൻ ഈ ദീപാവലി നാളിൽ ആശംസകൾ നേരുകയാണ് താരങ്ങൾ.
സൂപ്പർ സ്റ്റാർ രജനീകാന്തിന്റെയും കുടുംബത്തിനൊപ്പം ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് മകൾ സൗന്ദര്യ രജനീകാന്ത്. ഇത്തവണ കുടുംബത്തിനൊപ്പമാണ് സ്റ്റൈൽമന്നന്റെ ദീപാവലി ആഘോഷം.
View this post on Instagram
മലയാളത്തിൽ നിന്ന് സുരേഷ് ഗോപി, പൃഥ്വിരാജ്, നവ്യ നായർ, കനിഹ, നദിയ മൊയ്തു, നിമിഷ സജയൻ, പ്രിയ മണി, റിമി ടോമി തുടങ്ങിയവരെല്ലാം സോഷ്യൽ മീഡിയ വഴി ആശംസകൾ നേർന്നിട്ടുണ്ട്.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
തിന്മയ്ക്കുമേൽ നന്മയുടെ ഇരുട്ടിന്മേൽ പ്രകാശത്തിന്റെയും വിജയം ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി. ഈ ദിവസം ആളുകൾ ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു. പ്രിയപ്പെട്ടവർക്ക് ആശംസയും മധുരപലഹാരങ്ങളും ഈ ദിവസം കൈമാറുന്നു.
ഉത്തരേന്ത്യയില്‍ ദിവാലി എന്നറിയപ്പെടുന്ന ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഇതിലേറെ പ്രചാരണത്തിലുളളത് അസുരനായ നരകാസുരനെ ഭഗവാൻ മഹാവിഷ്ണു വധിച്ചതുമായി ബന്ധപ്പെട്ടുളളതാണ്. ഭൂമിദേവിയുടെ മകനായിരുന്നു അസുരനായ നരകാസുരൻ. അഹങ്കാരിയും അതിക്രൂരനുമായ നരകാസുരന് ദേവന്മാരോട് ശത്രുതയായിരുന്നു.
Read More: Diwali 2020: Happy Deepavali 2020 Wishes, Status, Photos: ദീപാവലി ആശംസകൾ കൈമാറാം
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook