ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മുപ്പതാം ജന്മദിനമാണിന്ന്. തന്റെ നല്ലപാതിക്ക് ഏറ്റവും റൊമാന്റിക്കായ പിറന്നാള്‍ ആശംസകളാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ നേര്‍ന്നിരിക്കുന്നത്. കോഹ്ലിയുടെ ജന്മത്തിന് ദൈവത്തോട് നന്ദി പറയുകയാണ് അനുഷ്‌ക ചെയ്തത്.

View this post on Instagram

Thank God for his birth

A post shared by AnushkaSharma1588 (@anushkasharma) on

കോഹ്ലിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് അനുഷ്‌കയുടെ ആശംസ. നെറ്റിയില്‍ കുറിതൊട്ട് ഇരുവരും ഷാളുകൊണ്ട് പുതച്ച് ചിരിച്ചുകൊണ്ട് കെട്ടിപ്പിടിച്ചുനില്‍ക്കുന്ന മനോഹരമായ ചിത്രത്തിനു കീഴെ ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

ആനന്ദ് ധം ആത്മബോധ് ആശ്രമത്തിലാണ് ഇരുവരും പിറന്നാള്‍ ദിനത്തില്‍ എന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. അനുഷ്‌കയുടെ കുടുംബത്തിന്റെ ആത്മീയ ഗുരുവായ മഹാരാജ് ആനന്ദ് ബാബയുടെ നയിക്കുന്ന ആശ്രമമാണ് ആനന്ദ് ദാം ആത്മബോധ്. കോഹ്‌ലിയുമായുള്ള വിവാഹത്തിനു മുന്നോടിയായും അനുഷ്ക ആശ്രമത്തിലെത്തി ഗുരുവിനെ സന്ദര്‍ശിച്ചിരുന്നു. ഇറ്റലിയില്‍ നടന്ന വിവാഹച്ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

Read More: ഭാര്യയേയും അമ്മയേയും സാക്ഷിയാക്കി ഖേല്‍ രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി വിരാട്

കോഹ്‌ലിയും അനുഷ്‌കയും ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടില്‍ ശനിയാഴ്ച രാത്രി തന്നെ എത്തിയിരുന്നു. നരേന്ദ്രനഗറിലുള്ള അനന്ദ ഹോട്ടലിലാണ് ഇരുവരും തങ്ങുന്നത്. നവംബര്‍ ഏഴു വരെ ഇരുവരും ഇവിടെ തങ്ങും.

Read More: ‘കോഹ്ലി കോഹ്ലി’ ആരാധകർ ഏറ്റുവിളിച്ചപ്പോൾ നാണംകൊണ്ട് മുഖം തുടുത്ത് അനുഷ്ക

വിവാഹത്തിനു ശേഷം ഇരുവരും ഒന്നിച്ചുള്ള ആദ്യ ജന്മദിനമാണിന്ന്. 2017 ഡിസംബറില്‍ ഇറ്റലിയില്‍ വച്ചായിരുന്നു അനുഷ്‌ക ശര്‍മയും വിരാട് കോഹ്ലിയും വിവാഹിതരായത്. ഏറെ നാള്‍ നീണ്ടുനിന്ന പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം.

ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമെല്ലാം വിരാടിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്.

1988 നവംബര്‍ അഞ്ചിന് ഡല്‍ഹിയിലാണ് കോഹ്‌ലി ജനിച്ചത്. 2008 ഓഗ്‌സ്റ്റ് 18 നു ശ്രീലങ്കയ്‌ക്കെതിരെയാണ് രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook