ടൊവി ബോയ്, നീ പൊളിയാണ്; ജന്മദിനാശംസകളുമായി ചാക്കോച്ചൻ

ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്ന് മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറിയ ടൊവിനോയുടെ ജന്മദിനമാണിന്ന്

Tovino thomas, Tovino thomas birthday, Tovino thomas age, Tovino thomas films, Tovino thomas kilometers and kilometers, kilometers and kilometers movie, kilometers and kilometers movie teaser, Indian express malayalam, IE malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, ടൊവിനോ തോമസ്

വലിയ സിനിമാപാരമ്പര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരിടം ഉണ്ടാക്കിയെടുത്ത താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്ന് നായകപദവിയോളം എത്തിയ താരമാണ് ടൊവിനോ.

ടൊവിനോയുടെ പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസകൾ അറിയിക്കുകയാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം. “ജന്മദിനാശംസകൾ ടൊവി ബോയ്,” എന്നാണ് ചാക്കോച്ചൻ കുറിക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ദുൽഖർ സൽമാൻ, ബേസിൽ ജോസഫ്, ജയസൂര്യ തുടങ്ങിവരും താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.

“നിന്റെ കഠിനാധ്വാനശീലത്തോട് എന്നും ആദരവാണ്,” എന്നാണ് ജയസൂര്യ കുറിക്കുന്നത്.

പ്രഭുവിന്‍റെ മക്കൾ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. എഞ്ചിനീയറായിരുന്ന ടൊവിനോ ജോലി ഉപേക്ഷിച്ചാണ് തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്. “സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം,” എന്ന ക്യാപ്ഷനോടെ ഒരിക്കൽ തന്റെ ആദ്യസിനിമയിലെ ചിത്രങ്ങൾ ആരാധകരുമായി ടൊവിനോ പങ്കുവച്ചിരുന്നു.

ടൊവിനോയ്ക്ക് കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രം ‘എന്ന് നിന്‍റെ മൊയ്തീൻ’ ആയിരുന്നു. പിന്നീട് ‘ഗപ്പി’, ‘ഒരു മെക്സിക്കൻ അപാരത’, ‘ഗോദ’, ‘തരംഗം’, ‘മായാനദി’, ‘ആമി’, ‘അഭിയും ഞാനും’, ‘മറഡോണ’, ‘തീവണ്ടി’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘എന്റെ ഉമ്മാന്റെ പേര്’, ‘ലൂസിഫർ’, ‘ഉയരെ’, ‘വൈറസ്’, ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’, ‘ലൂക്ക’, ‘കൽക്കി’, ‘എടക്കാട് ബറ്റാലിയൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ടൊവിനോയ്ക്ക് ആയി. ‘മാരി 2’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാൻ ടൊവിനോയ്ക്ക് കഴിഞ്ഞു.

Read more: നിറയെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥയാണ് ഞങ്ങളുടെ ബന്ധം: ടൊവിനോയെ കുറിച്ച് പൃഥ്വി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Happy birthday tovino thomas kunchacko boban manju warrier prithviraj jayasurya

Next Story
മാസ്ക്ധാരികൾ പലവിധം; രസകരമായ വീഡിയോയുമായി മാളവികMalavika Mohanan, Malavika interview, Malavika, master review, master movie review, master news, master film review, മാസ്റ്റർ, മാസ്റ്റർ വിജയ് റിലീസ്, master movie review, master movie rating, master movie full download online, master movie tamilrockers, mask, How to wear mask properly, covid 19, covid 19 precautions
The moderation of comments is automated and not cleared manually by malayalam.indianexpress.com