ബോളിവുഡിന്റെ ഹോട്ട്താരം സണ്ണി ലിയോണിന്റെ പിറന്നാളാണ് ഇന്ന്. പൂജാ ഭട് സംവിധാനം ചെയ്ത ജിസം 2 എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ ബോളിവുഡിലെത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സണ്ണിയെക്കുറിച്ച് ആരാധകർക്ക് അറിയാത്ത ചില കാര്യങ്ങൾ.

Thank you @ArchanaKochharofficial for such a lovely and unique birthday cake!! It was so yummy #SunnyLeone

A post shared by Sunny Leone (@sunnyleone) on

1. കാനഡയിലെ ഒൻടേറിയോ പ്രവിശ്യയിലെ സാർണിയയിൽ സിഖ്-പഞ്ചാബി മാതാപിതാക്കൾക്ക് 1981 മേയ് 13 നാണ് സണ്ണി ജനിച്ചത്.

2. ഭക്ഷണ പ്രിയയാണ് സണ്ണി. മൽസ്യ വിഭവങ്ങളോടാണ് കൂടുതൽ താൽപര്യം. ഡൽഹിയിലെ സ്ട്രീറ്റ് ഭക്ഷണവും സണ്ണിക്ക് വളര ഇഷ്ടമാണ്. ചോക്ലേറ്റും പൊറോട്ടയും സണ്ണിയുടെ ഇഷ്ട വിഭവങ്ങളാണ്.

3. 2016 ൽ ബിബിസിയുടെ ഏറ്റവും സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയിൽ സണ്ണിയും ഇടംനേടി.

4. കാൻസർ രോഗികളുടെ ചികിൽസയ്ക്കായി സണ്ണി സംഭാവന നൽകുന്നുണ്ട്. മൃഗാവകാശ പ്രവർത്തക കൂടയാണ്.

Love this cutie pie <3 #SunnyLeone

A post shared by Sunny Leone (@sunnyleone) on

5. നഴ്സാവാൻ വേണ്ടിയായിരുന്നു സണ്ണി പഠിച്ചുകൊണ്ടിരുന്നത്. അതിന്റെ കൂടെ ഡാൻസറായും ജോലി ചെയ്തിരുന്നു. സുഹൃത്തിന്രെ നിർദേശപ്രകാരമാണ് മോഡലിങ്ങിൽ കടക്കുന്നത്. തുടർന്ന് പെന്തൗസ് മാഗസിൻ മോഡലായി. മാഗസിൻ സ്ഥാപകന്റെ നിർദേശപ്രകാരമാണ് തന്റെ പേരിൽ ‘ലിയോൺ’ എന്നു കൂടി ചേർത്തത്.

@kavs1977 @kavitalakhaniofficial Assisted by @anjalisinghshekhawat_ Hair & makeup & photos by @tomasmoucka

A post shared by Sunny Leone (@sunnyleone) on

6. 13-ാമത്തെ വയസ്സിലാണ് താൻ ഒരു ബൈസക്ഷ്വലാണെന്ന് സണ്ണി തിരിച്ചറിയുന്നത്.

Simple elegant gown by @sanaakhanfashion accepted my first award in Bollywood tonight!!

A post shared by Sunny Leone (@sunnyleone) on

7. 2016 ൽ സ്വന്തം പേരിൽ മൊബൈൽ ആപ് പുറത്തിറക്കി. ആദ്യമായാണ് ഒരു ഇന്ത്യൻ താരത്തിന്റെ പേരിൽ ആപ് പുറത്തിറങ്ങുന്നത്.

8. താനൊരു നാണം കുണുങ്ങിയും സ്വയം ഒതുങ്ങിക്കൂടിയ വ്യക്തിയുമായിരുന്നെന്നും ഇതിൽനിന്നെല്ലാം മാറിയത് 2016 ൽ പുറത്തിറങ്ങിയ റയീസ് സിനിമയുടെ പ്രൊമോഷൻ സമയത്താണെന്നും സണ്ണി വെളിപ്പെടുത്തിയിരുന്നു.

Still from sets of #PSVGarudaVega song sequence #SunnyLeone

A post shared by Sunny Leone (@sunnyleone) on

9. ആമിർ ഖാനൊപ്പം അഭിനയിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് സണ്ണി പറഞ്ഞിരുന്നു. തന്റെ അഭിനയം മെച്ചപ്പെടുത്താൻ ഒരു പരിശീലകനെ സണ്ണി നിയമിക്കുകയും ചെയ്തു.

Waiting for the shoot to begin!! #SunnyLeone #TeraIntezaar

A post shared by Sunny Leone (@sunnyleone) on

10. 2009 ജനുവരി 20 നാണ് ഡാനിയേൽ വെബറിനെ സണ്ണി വിവാഹം കഴിക്കുന്നത്. ‘ബേബി’ എന്നാണ് ഭർത്താവ് സണ്ണിയെ വിളിക്കുന്നത്.

All thanks to @dirrty99!!

A post shared by Sunny Leone (@sunnyleone) on

11. ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമ നിർമാതാവ് ദിലീപ് മേത്ത സണ്ണിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തു. 2016 ടൊറന്റോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഇന്ത്യയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സണ്ണി താൽപര്യപ്പെട്ടില്ല.

Iarra!!

A post shared by Sunny Leone (@sunnyleone) on

12. സോഷ്യൽ മീഡിയയിൽ സജീവയാണ് സണ്ണി ലിയോൺ. ഒട്ടുമിക്ക ബോളിവുഡ് താരങ്ങളെയും ഫോളോ ചെയ്യാറുണ്ട്. മാധുരി ദീക്ഷിത്, ആമിർ ഖാൻ, സോനം കപൂർ, രൺവീർ സിങ് എന്നിവരെയാണ് സണ്ണിക്ക് ഇഷ്ടം.

I gotta kitty in my pocket!! Hehe

A post shared by Sunny Leone (@sunnyleone) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook