/indian-express-malayalam/media/media_files/JEOCOSN7V8DzGjMQQwlm.jpg)
മന്നത്തിനു മുന്നിൽ തടിച്ചുകൂടിയ ആരാധകരുടെ സ്നേഹമേറ്റുവാങ്ങി ഷാരൂഖ് ഖാൻ
ബോളിവുഡ് കിങ് ഖാൻ ഷാരൂഖിന്റെ 58-ാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള ആരാധകർ താരത്തിന്റെ ജന്മദിനം ആഘോഷമാക്കുന്ന തിരിക്കിലാണ്. 2023, ഷാരൂഖ് ഖാന്റെ കരിയറിലെ മികച്ച വർഷങ്ങളിൽ ഒന്നാണ്. ജവാൻ, പത്താൻ എന്നി ചിത്രങ്ങൾ ആഗോള ബോക്‌സ് ഓഫീസിൽ 2000 കോടിയിലധികം രൂപയാണ് നേടിയത്. അതുകൊണ്ടുതന്നെ, ജന്മദിനം ഗ്രാൻഡായി ആഘോഷിക്കാനാണ് ഷാരൂഖും പ്ലാൻ ചെയ്തിരിക്കുന്നത്.
പിറന്നാൾ ആഘോഷിക്കാൻ മന്നത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകരെ കഴിഞ്ഞ ദിവസം ഷാരൂഖ് അഭിവാന്ദ്യം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്. ബ്ലാക്ക് ടീഷർട്ടും സൺ ഗ്ലാസും മാച്ചിംഗ് ക്യാപ്പും ധരിച്ചാണ് ഷാരൂഖ് ആരാധകരെ കാണാനെത്തിയത്.
It’s unbelievable that so many of u come & wish me late at night. I am but a mere actor. Nothing makes me happier, than, the fact that I can entertain u a bit. I live in a dream of your love. Thank u for allowing me to entertain you all. C u in the morning…on the screen & off it
— Shah Rukh Khan (@iamsrk) November 1, 2023
പിറന്നാളിനോട് അനുബന്ധിച്ച് ഷാരൂഖിന്റെ ഈ വർഷത്തെ മൂന്നാമത്തെ റിലീസായ രാജ്കുമാർ ഹിരാനിയുടെ ഡങ്കിയുടെ ടീസറും റിലീസ് ചെയ്തിരിക്കുകയാണ്. .
A story of simple and real people trying to fulfill their dreams and desires. Of friendship, love, and being together… Of being in a relationship called Home!
— Shah Rukh Khan (@iamsrk) November 2, 2023
A heartwarming story by a heartwarming storyteller. It's an honour to be a part of this journey and I hope you all come… pic.twitter.com/AlrsGqnYuT
സിനിമാപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി മുംബൈയിൽ ഗ്രാൻഡായൊരു പാർട്ടിയും ഷാരൂഖ് സംഘടിപ്പിക്കുന്നുണ്ട്.
Jawan OTT Release: പിറന്നാൾ സമ്മാനമായി ജവാൻ ഒടിടിയിൽ
ഷാരൂഖിന്റെ ജന്മദിനത്തിന് നെറ്റ്ഫ്ളിക്സും ആരാധകർക്ക് സ്നേഹസമ്മാനം നൽകുകയാണ്. ഷാരൂഖിന്റെ സമീപകാല ഹിറ്റ് ചിത്രമായ ജവാൻ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരിക്കുകയാണ്.
“ജവാൻ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ അതിന്റെ അൺകട്ട്, എക്സ്റ്റൻഡഡ് പതിപ്പിൽ ലോകമെമ്പാടും സ്ട്രീം ചെയ്യുന്നതിൽ ഞാൻ തികച്ചും ത്രില്ലിലാണ്! സ്‌ക്രിപ്റ്റിൽ നിന്ന് സ്‌ക്രീനിലേക്കുള്ള ജവാന്റെ യാത്ര അസാധാരണമായ ഒന്നായിരുന്നു," ഷാരൂഖ് കുറിക്കുന്നു. ലോകമെമ്പാടുമുള്ള ആരാധകർ ജവാൻ കാണുന്നതു കാണാനായി കാത്തിരിക്കുകയാണ് ഞാനെന്നും ഷാരൂഖ് പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.