Latest News

നിങ്ങളോളം ഫോക്കസ്ഡ് ആയൊരാളെ കണ്ടിട്ടില്ല; പൃഥ്വിയ്ക്ക് പ്രിയപ്പെട്ടവരുടെ പിറന്നാൾ ആശംസ

പൃഥ്വിരാജിന്റെ 39-ാം ജന്മദിനമാണ് ഇന്ന്

Prithviraj birthday, Supriya menon, Dulquer Salman, happy birthday Prithviraj, Indrajith Sukumaran, Poornima Indrajith, mallika sukumaran, prithviraj family, prithviraj father, Prithviraj, prithviraj latest, പൃഥ്വിരാജ്

Happy Birthday Prithviraj: പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിന്റെ 39-ാം ജന്മദിനമാണ് ഇന്ന്. താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള സുപ്രിയയുടെ ആശംസയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.

“എനിക്കറിയാവുന്ന ഏറ്റവും ഊർജ്ജസ്വലനായ, പാഷനുള്ള, ഫോക്കസ്ഡ് ആയ മനുഷ്യൻ, എനിക്കൊപ്പം ജോലി ചെയ്യുന്ന ഏറ്റവും നേരുള്ള പ്രൊഫഷണൽ, രസികനും സ്നേഹമുള്ളവനും പ്രിയങ്കരനുമായ അല്ലിയുടെ ദാദ, ഏറ്റവും കരുതലുള്ള മകൻ, സഹോദരൻ, എന്റെ പ്രിയപ്പെട്ട ക്രൈം പാർട്ണർ… ഞാൻ നിന്നെ സ്നേഹിക്കുന്നു. ജീവിതം എന്നു വിളിക്കുന്ന സാഹസികതയിലൂടെ കൈപിടിച്ച് നമ്മൾ ഒന്നിച്ചുനടക്കുന്നത് ആഘോഷിക്കുന്നു, ജന്മദിനാശംസകൾ, പി,” സുപ്രിയ കുറിക്കുന്നു.

നസ്രിയ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ജയസൂര്യ, ഉണ്ണി മുകുന്ദൻ, സംവിധായകൻ ഷാജി കൈലാസ്, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവരെല്ലാം പൃഥ്വിയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്. തുടർന്ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലടക്കം നൂറിലേറെ ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചു. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പൃഥ്വിയെ തേടിയെത്തി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ ‘അയാളും ഞാനും തമ്മിൽ’, ‘സെല്ലുലോയിഡ്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും നേടി.

നടൻ, ഗായകൻ തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ച പൃഥ്വി നിർമ്മാണത്തിലേക്കും സംവിധാനത്തിലേക്കും കൂടി കടന്നുവന്ന വർഷമായിരുന്നു കഴിഞ്ഞു പോയത്. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമെന്ന റെക്കോർഡാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സ്വന്തമാക്കിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Happy birthday prithviraj supriya menon dulquer salman wishes

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com