scorecardresearch

കഠിനമായ യാത്ര കഴിഞ്ഞു, ഇനിയെല്ലാം മികച്ചതായിരിക്കട്ടെ; പൃഥ്വിയ്ക്ക് ആശംസകളുമായി സുപ്രിയയും നസ്രിയയും

"ആടുജീവിതം മുതൽ സലാർ വരെ, ബിഎംസിഎം (ബഡേ മിയാൻ ചോട്ടെ മിയാൻ) തുടങ്ങി നിങ്ങൾ ചെയ്തതെല്ലാം കാണാൻ ലോകം കാത്തിരിക്കുകയാണ്!"

"ആടുജീവിതം മുതൽ സലാർ വരെ, ബിഎംസിഎം (ബഡേ മിയാൻ ചോട്ടെ മിയാൻ) തുടങ്ങി നിങ്ങൾ ചെയ്തതെല്ലാം കാണാൻ ലോകം കാത്തിരിക്കുകയാണ്!"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Prithviraj | Prithviraj Birthday | Happy Birthday Prithviraj

ഇന്ന് 41-ാം ജന്മദിനം ആഘോഷിക്കുകയാണ് പൃഥ്വി

ഷൂട്ടിംഗിനിടയിലുണ്ടായ പരുക്കിനെ തുടർന്ന് മാസങ്ങളോളം വിശ്രമത്തിലായിരുന്ന പൃഥ്വി വീണ്ടും സിനിമാ ജോലികളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്റെ തിരക്കിലാണ് താരമിപ്പോൾ. അതിനിടയിൽ താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് കുടുംബവും സുഹൃത്തുക്കളും ആരാധകരും.

Advertisment

പൃഥ്വിയുടെ 41-ാം ജന്മദിനമാണ് ഇന്ന്. പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സുപ്രിയ പോസ്റ്റ് ചെയ്ത ആശംസ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

"കാൽമുട്ടിനേറ്റ പരിക്കും തുടർന്നുള്ള പുനരധിവാസവുമായി കഴിഞ്ഞ രണ്ട് മാസങ്ങൾ കഠിനമായിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ളത് ചെയ്തുകൊണ്ട് സെറ്റിൽ നിങ്ങളെ വീണ്ടും കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്! ജന്മദിനാശംസകൾ പി, ഈ വർഷം മികച്ചതായിരിക്കട്ടെ! ആടുജീവിതം മുതൽ സലാർ വരെ, ബിഎംസിഎം (ബഡേ മിയാൻ ചോട്ടെ മിയാൻ) തുടങ്ങി നിങ്ങൾ ചെയ്തതെല്ലാം കാണാൻ ലോകം കാത്തിരിക്കുകയാണ്!" സുപ്രിയ കുറിച്ചു.

Advertisment

നടി നസ്രിയയും പൃഥ്വിയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. "പ്രിയ സഹോദരന് ആശംസകൾ," എന്നാണ് നസ്രിയ കുറിച്ചത്.

2002ൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'നന്ദനം' എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്. തുടർന്ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലടക്കം നൂറിലേറെ ചിത്രങ്ങളിൽ പൃഥ്വിരാജ് അഭിനയിച്ചു. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പൃഥ്വിയെ തേടിയെത്തി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ 'അയാളും ഞാനും തമ്മിൽ', 'സെല്ലുലോയിഡ്' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും നേടി.

നടൻ, ഗായകൻ തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ച പൃഥ്വി നിർമ്മാണത്തിലും സംവിധാനത്തിലുമെല്ലാം തന്റെ കയ്യൊപ്പു പതിപ്പിച്ചുകഴിഞ്ഞു. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമെന്ന റെക്കോർഡ് പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫറി'നു സ്വന്തം.

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: