ബാഹുബലി താരം പ്രഭാസിന് ഇന്ന് 38 വയസു തികയുകയാണ്. ബാഹുബലി എന്ന ഇതിഹാസ ചിത്രത്തിലൂടെ ഇന്ത്യയില്‍ മാത്രമല്ല, ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് പ്രഭാസ്. അതുകൊണ്ട് തന്നെ ഈ പിറന്നാള്‍ പ്രഭാസിന് ഒരല്‍പം സ്‌പെഷല്‍ ആയിരിക്കും.

അമരേന്ദ്ര ബാഹുബലിയെ പ്രേമിക്കാത്ത പെണ്‍കുട്ടികള്‍ കുറവായിരിക്കും. അമരേന്ദ്ര ബാഹുബലിയായി വെള്ളിത്തിരയില്‍ തിളങ്ങിയ താരത്തിന്റെ പ്രണയ ജീവിതം മാധ്യമങ്ങളും ആരാധകരും ഏറെ ചര്‍ച്ച ചെയ്തതാണ്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ഈ ചോദ്യം കഴിഞ്ഞാല്‍ ആരാധകര്‍ പിന്നെ ഏറെ തലപുകഞ്ഞാലോചിച്ച മറ്റൊരു ചോദ്യം പ്രഭാസിന്റെ വിവാഹം എന്നാണ്, ആരാണ് വധു എന്നൊക്കെ ആയിരിക്കും. അത്ര പെട്ടെന്നൊന്നും വിവാഹിതനാകാന്‍ താന്‍ ആലോചിക്കുന്നില്ലെന്ന് താരം തന്നെ പറഞ്ഞിട്ടും ചര്‍ച്ചകളുടെ ചൂടാറിയില്ല. പ്രഭാസിനെ, പ്രഭാസിന്റെ പ്രണയത്തെ വാര്‍ത്തകളില്‍ നിറച്ച അഞ്ചു കാര്യങ്ങള്‍ ഇവയാണ്:

വിവാഹം മാറ്റിവച്ചത് ബാഹുബലിയാകാന്‍

baahubali 2

ബാഹുബലി രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുമ്പോഴായിരുന്നു പ്രഭാസിന്റെ പ്രണവും വിവാഹവും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. പ്രഭാസിനായി വീട്ടുകാര്‍ വധുവിനെ കണ്ടെത്തിയെന്നും, എൻജിനീയറിങ് വിദ്യാർഥിയാണ് പെണ്‍കുട്ടിയെന്നുമാണ് അന്ന് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. 2015ല്‍ വിവാഹിതനാകാന്‍ ഒരുങ്ങിയതായിരുന്നുവെന്നും ബാഹുബലിയുടെ ചിത്രീകരണത്തിന്റെ തിരക്കുകളില്‍ പെട്ട് മാറ്റിവച്ചതാണെന്നും പറഞ്ഞിരുന്നു.

‘പ്രനുഷ്‌ക’; പ്രഭാസും അനുഷ്‌കയും?

bahubali, box office collection

അമരേന്ദ്ര ബാഹുബലിയേയും ദേവസേനയേയും നെഞ്ചോടു ചേര്‍ത്തു പിടിക്കാത്ത ആരാധകര്‍ ഉണ്ടാകില്ല. മുമ്പും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ അനുഷ്‌കയും പ്രഭാസും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നുമുള്ള വാര്‍ത്ത തീപോലെ പടര്‍ന്നു. ഇരുവരെയും വിവാഹം കഴിപ്പിച്ചേ അടങ്ങൂ എന്ന തരത്തിലായിരുന്നു ഇതെല്ലാം. തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് താരങ്ങള്‍ ആവര്‍ത്തിച്ചിട്ടും ആരും അടങ്ങിയില്ല.

പ്രഭാസിന് റാണ ദഗ്ഗുബാട്ടി വധുവിനെ തേടുന്നു

സിനിമയില്‍ ശത്രുക്കളായിരുന്നെങ്കിലും ജീവിതത്തില്‍ പ്രഭാസും റാണയും സുഹൃത്തുക്കളാണ്. ആരാധകര്‍ പ്രഭാസിന്റെ പ്രണയജീവിതം അന്വേഷിച്ചിറങ്ങിയപ്പോഴാണ് റാണ പ്രഭാസിനായി മാട്രിമോണിയല്‍ പരസ്യം നല്‍കിയത്. വളരെ രസകരമായിരുന്നു ആ പരസ്യവും

വ്യവസായിയുടെ മകളുമായി വിവാഹം?

ഈ വര്‍ഷം തുടക്കത്തിലായിരുന്നു ഇത്തരമൊരു വാര്‍ത്ത. 2018ഓടെ പ്രഭാസിന്റെ വിവാഹം ഉണ്ടാകുമെന്നും രാശി സിമെന്റ്‌സിന്റെ ചെയര്‍മാന്‍ ഭൂപതി രാജുവിന്റെ മകളുമായി പ്രഭാസിന്റെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.

6,000 വിവാഹാലോചനകള്‍ നിരസിച്ചു!

ബാഹുബലിയുടെ ചിത്രീകരണ വേളയില്‍ പ്രഭാസിന് നിരവധി പ്രണയാഭ്യാര്‍ത്ഥനകളും വിവാഹാലോചനകളും നടന്നിരുന്നുവെന്നും 6000 ആലോചനകള്‍ പ്രഭാസ് നിരസിച്ചുവെന്നുമുള്ള വാര്‍ത്തകളും മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ