അമേരിക്കൻ ഗായകനും പ്രിയങ്ക ചോപ്രയുടെ ജീവിതപങ്കാളിയുമായ നിക് ജൊനാസിന്റെ 27-ാം ജന്മദിനമാണ് ഇന്ന്. 2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക്ക് ജൊനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലുള്ള പ്രിയങ്കയുമായുള്ള വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇന്റർനെറ്റ് ലോകത്തെയും സെലബ്രിറ്റി ദമ്പതികളാണ് നിക്കും പ്രിയങ്കയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യതയുണ്ട്.

 

View this post on Instagram

 

A post shared by Priyanka Chopra Jonas (@priyankachopra) on

 

View this post on Instagram

 

My

A post shared by Priyanka Chopra Jonas (@priyankachopra) on

 

View this post on Instagram

 

That kinda day.. #husbandappreciation

A post shared by Priyanka Chopra Jonas (@priyankachopra) on

 

View this post on Instagram

 

#Cannes2019

A post shared by Priyanka Chopra Jonas (@priyankachopra) on

ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന വേദികളിലെല്ലാം ആരാധകരുടെ ശ്രദ്ധ കവരുന്ന ദമ്പതികളാണ് പ്രിയങ്കയും നിക്കും. ജൊനാസ് ബ്രദേഴ്‌സിന്റെ ‘സക്കർ’ എന്ന ആൽബത്തിലും പ്രിയങ്ക ഭാഗമായിരുന്നു. യൂട്യൂബ് ബിൽബോർഡ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഈ ആൽബത്തിൽ ജൊനാസ് സഹോദരങ്ങൾക്കൊപ്പം പ്രിയങ്കയും സോഫി ടർണറും ഡാനിയേല ജൊനാസും അഭിനയിച്ചു. നിക്കിന്റെ സഹോദരൻ ജോ ജൊനാസിന്റെ ഭാര്യയാണ് ‘ഗെയിം ഓഫ് ത്രോൺസ്’ താരം സോഫി ടർണർ. ജൊനാസ് സഹോദരന്മാരിൽ മൂത്തയാളായ കെവിൻ ജൊനാസിന്റെ ഭാര്യയാണ് ഡാനിയേല. പ്രിയങ്കയും നിക്കും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളും ഗ്ലാമർ ബാത്തുമൊക്കെയായിരുന്നു സക്കറിന്റെ ഹൈലൈറ്റ്.

ഹോളിവുഡിൽ സജീവമായ പ്രിയങ്ക മൂന്നു വർഷങ്ങൾക്കു ശേഷം ബോളിവുഡിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. 2016 ൽ പ്രകാശ് ജായുടെ ‘ജയ് ഗംഗാജൽ’ ആയിരുന്നു പ്രിയങ്കയുടെ അവസാന ബോളിവുഡ് ചിത്രം. തന്റെ ഏറ്റവും പുതിയ ചിത്രം ‘ദ സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് പ്രിയങ്ക ഇപ്പോൾ. ചിത്രത്തിന്റെ സ്ക്രീനിങ്ങിനായി കഴിഞ്ഞ ദിവസം ടൊറന്റോ ഫിലിം ഫെസ്റ്റിവൽ വേദിയിലും പ്രിയങ്ക എത്തിയിരുന്നു.

പതിമൂന്നാം വയസ്സിൽ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിർണയിക്കപ്പെട്ടതിനു ശേഷവും തളരാതെ ജീവിതത്തിൽ മുന്നേറി മോട്ടിവേഷണൽ സ്പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ‘ദ സ്‌കൈ ഈസ് പിങ്ക്’. സൈറ വാസിമാണ് ചിത്രത്തിൽ ഐഷ ചൗധരിയുടെ വേഷം ചെയ്യുന്നത്. ഐഷ ചൗധരിയുടെ അമ്മവേഷമാണ് ചിത്രത്തിൽ പ്രിയങ്കയ്ക്ക്. ഫർഹാൻ അക്തറാണ് ഐഷയുടെ അച്ഛന്റെ വേഷം ചെയ്യുന്നത്.

“ലോകം അറിയേണ്ട ചില കഥകളുണ്ട്. അത്തരമൊരു ജീവിതകഥയാണ് ഐഷ ചൗധരിയുടേത്. ഐഷയുടെയും ​അവളുടെ ​മാതാപിതാക്കളായ അതിഥിയുടെയും നിരന്റെയും ജീവിതകഥ അവിശ്വസനീയമാണ്. ഏറെ​ ആവേശത്തോടെയാണ് ഞാൻ ഈ സിനിമയെ സമീപിക്കുന്നത്,” എന്നാണ് പ്രിയങ്ക തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്. മാർഗരിറ്റയും ഷോണാലി ബോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജൂഹി ചതുർവേദിയാണ് സംഭാഷണം ഒരുക്കുന്നത്.

Read more: ടെക്വില ബ്രാൻഡ് സ്വന്തമാക്കി നിക്ക്; ലോഞ്ചിൽ താരമായി പ്രിയങ്ക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook