Mohanlal Birthday, Superstar Mohanlal Photos, Images: നാലു പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തിൽ മലയാളികളുടെ മനസ്സിൽ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്നാ മഹാനടൻ സമ്മാനിച്ചിരിക്കുന്നത്. എക്സ്പ്രസ്സ് ആർക്കൈവ്സിൽ നിന്നുമുള്ള മോഹൻലാലിന്റെ ചില അപൂർവ്വ ചിത്രങ്ങൾ കാണാം.
Read Here: Mohanlal Birthday: അറുപതിന്റെ നിറവില്‍ മോഹന്‍ലാല്‍, ജന്മദിനം ആഘോഷമാക്കാന്‍ മലയാളം

കഥകളി വേഷപ്പകർച്ചയിൽ മോഹൻലാൽ. Express archive photo

‘നരസിംഹ’ത്തിൽ…. Express archive photo

ഹിസ് ഹൈനെസ് അബ്ദുള്ള, Photo by N. Vijaymohan

മോഹന്‍ലാല്‍, Photo by N. Vijaymohan

Express archive photo

Express archive photo

EXPRESS ARCHIVE PHOTO

Actor Mohanlal. Express archive photo

Actor Mohanlal. Express archive photo

Actor Mohanlal. Express archive photo
മലയാള സിനിമാ ബോക്സ് ഓഫീസിന്റെ ഒരേ ഒരു രാജാവ്’എന്ന വിശേഷണം മോഹന്‍ലാലിനു സ്വന്തം. ഇതുവരെ മറ്റാർക്കും തകർക്കാനാവാത്ത ബോക്സ് ഓഫീസ് റെക്കോർഡുകളും മോഹൻലാലിന്റെ പേരിലാണ് ഉള്ളത്. മലയാളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും 100 കോടി ചിത്രങ്ങൾ മോഹൻലാലിന്റെ പേരിലാണ്. ‘ലൂസിഫർ’ ആദ്യമായി 200 കോടി കളക്റ്റ് ചെയ്യുന്ന മലയാളചിത്രം എന്ന വിശേഷണവും അടുത്തിടെ സ്വന്തമാക്കി.
വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്. ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കാനാവുന്നത്.
സുഹൃത്തുക്കളായ പ്രിയദര്ശന്, സുരേഷ്കുമാര്‍ എന്നിവരുമായി ചേര്‍ന്നു ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാല്‍ 1978 സെപ്റ്റംബര്‍ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ഈ ചിത്രം പുറത്തിറങ്ങിയില്ല. വില്ലനായി അഭിനയിച്ച ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം. പിന്നീടിങ്ങോട്ടുള്ളത് ചരിത്രമാണ്. അഭിനയജീവിതത്തിന്റെ നാള്‍വഴികളില്‍ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ മോഹന്‍ലാലിനെ തേടിവന്നു. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ പത്മശ്രീ പുരസ്കാരം നല്കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റ്നന്റ് കേണല്‍ സ്ഥാനവും നല്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook