Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

എന്നെന്നും നിന്നെ സ്നേഹിക്കുന്നു; മേഘ്നയ്ക്ക് ആശംസകൾ നേർന്ന് നസ്രിയ

പ്രിയകൂട്ടുകാരിയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് നസ്രിയ

Nazriya Nazim, നസ്രിയ നസീം, Meghana Raj, Meghana Raj birthday, Meghana Raj age, Chiranjeevi Sarja, മേഘ്ന രാജ്, ചിരഞ്ജീവി സർജ, Meghana Raj photos, Meghana Raj chiranjeevi photos, Indian express malayalam, IE malayalam

നടി മേഘ്നരാജിന്റെ ജന്മദിനത്തിൽ നസ്രിയ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ചിരുവിനും മേഘ്നയ്ക്കുമൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് നസ്രിയ പിറന്നാളാശംസകൾ അറിയിച്ചിരിക്കുന്നത്. ‘എന്റെ ധീയ്ക്ക് ജന്മദിനാശംസകൾ, എന്നെന്നും നിന്നെ സ്നേഹിക്കുന്നു’ എന്നാണ് നസ്രിയ കുറിക്കുന്നത്. എന്റെ ബേബി ഗേളിന് നന്ദി എന്നാണ് പോസ്റ്റിന് മേഘ്ന നൽകിയ മറുപടി. മേഘ്നയുടെ 31-ാം ജന്മദിനമാണ് ഇന്ന്.

വളരെ അടുത്തൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്ന രണ്ടുപേരാണ് നസ്രിയയും മേഘ്നയും. അപ്രതീക്ഷിതമായി മേഘ്നയുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധിഘട്ടത്തിലും താങ്ങും തണലുമായി നിന്നൊരാൾ കൂടിയാണ് നസ്രിയ. ‘സങ്കടക്കാലത്തെ​ അതിജീവിക്കാൻ തനിക്കൊപ്പം നിന്ന കൂട്ടുകാരികൾ നസ്രിയയും അനന്യയുമാണ് എന്ന്’ മേഘ്നയും അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

Read more: ഇരുണ്ട നാളുകളില്‍ വെളിച്ചമായവര്‍; മേഘ്ന രാജ് പറയുന്നു

““നസ്രിയയും ഫഹദുമായി ഏറെ അടുപ്പമുണ്ട് എനിക്ക്. അവരെന്നെ കാണാൻ ആശുപത്രിയിലും വന്നിരുന്നു. നസ്രിയയെ എനിക്ക് വർഷങ്ങളായി അറിയാം. വർഷങ്ങളായി അനന്യയും എന്റെ അടുത്ത സുഹൃത്താണ്. ഈ രണ്ടു കൂട്ടുകാരികളുമാണ് എന്റെ കരുത്ത്. എന്റെ ജീവിതത്തിൽ ഞാൻ കടന്നുപോയ യാത്രകളിലെല്ലാം അനന്യയും നസ്രിയയും എന്റെ ഭാഗമായിരുന്നു.” എന്നാണ് മേഘ്ന പറഞ്ഞത്.

കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. ഇപ്പോൾ ജൂനിയർ ചീരുവിനു ചുറ്റുമാണ് മേഘ്നയുടെ ലോകം. മകന്റെ വിശേഷങ്ങൾ മേഘ്ന സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Happy birthday meghana raj nazriya nazim wish

Next Story
അച്ഛനോട് കിന്നാരം പറഞ്ഞ് ജൂനിയർ ചിരു: വീഡിയോmeghana raj, meghana raj baby, meghana raj blessed with a baby boy, meghana raj baby photo, chiranjeevi sarja, ചിരഞ്ജീവി സർജ, chiranjeevi, arjun sarja, chiru sarja, മേഘ്ന രാജ്, dhruva sarja, chiranjeevi sarja wife, shakti prasad, chiranjeevi sarja death, kishore sarja, chiranjeevi sarja father, ചിരഞ്ജീവി സർജ മരണം, meghna raj, shakthi prasad, sundar raj, meghana raj age, arjun sarja family, kannada actor chiranjeevi sarja, chiranjeevi sarja family, chiranjeevi sarja age, chiranjivi sarja, dhruva sarja wife, druvasarja, meghana raj parents, yash, dhruva sarja age, ഐഇ മലയാളം, ie malayalam, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com