Latest News

നിധിയാണ് നീ, വെളിച്ചമാണ്; മഞ്‍ജുവിനു കൂട്ടുകാരികളുടെ പിറന്നാൾ ആശംസ

43-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് സുഹൃത്തുക്കളായ സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആശംസകള്‍ അറിയിച്ചത്

Manju Warrier, Manju Warrier Birthday

ജന്മദിനത്തില്‍ നടി മഞ്ജു വാര്യര്‍ക്ക് ആശംസകളുമായി സുഹൃത്തുക്കള്‍. 43-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് സുഹൃത്തുക്കളായ സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആശംസകള്‍ അറിയിച്ചത്.

എന്റെ നിധിയാണ് നീ എന്നായിരുന്നു ഗീതു മോഹന്‍ദാസ് മഞ്ജുവിനെ വിശേഷിപ്പിച്ചത്. “വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് എളുപ്പമല്ലെന്ന് എനിക്കറിയാം, എന്നാല്‍ നിനക്കത് കേള്‍ക്കാന്‍ സാധിക്കുന്നു. അതെല്ലാം ഉള്‍ക്കൊണ്ട് നിന്റെ ജോലിയില്‍ മുന്നേറുന്നു. ഇത് ഒരു വ്യക്തിയെന്ന നിലയില്‍ നീ എത്രത്തോളം സുരക്ഷിതയാണെന്നും ഒരു നടിയെന്ന നിലയില്‍ എത്രത്തോളം മികവുള്ളവളാണെന്നും, പ്രതിജ്ഞാബദ്ധയാണെന്നും കാണിക്കുന്നു,” ഗീതു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

“നിങ്ങളുടെ ഏറ്റവും മികച്ചത് വരാനിരിക്കുന്നതായി ഞാന്‍ വിശ്വസിക്കുന്നു. അത് വെളരെ പെട്ടെന്ന് തന്നെ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ന് നിന്റെ ജന്മദിനത്തില്‍ എനിക്ക് പറയാനുള്ളത് ഇതാണ്. നീ എന്റെ ഗാഥ ജാം മാത്രമല്ല, നിധിയാണ്. ജന്മദിനാശംസകള്‍,” ഗീതു കൂട്ടിച്ചേര്‍ത്തു.

“ജന്മദിനാശംസകള്‍ എം, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിലനില്‍ക്കുന്നതിന് നന്ദി,” പൂര്‍ണിമ ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. “നിന്നില്‍ ഒരുപാട് വെളിച്ചമുണ്ട്. പൂക്കൾ നിന്റെ നേരെ വളരുന്നു,” ജന്മദിനാശംസകള്‍ മഞ്ജൂസ് എന്നായിരുന്നു സംയുക്ത വര്‍മയുടെ ആശംസ.

മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളാണ് പൂർണിമയും ഗീതുവും സംയുക്തയും. ഇടവേളകളിൽ ഒന്നിച്ചു കൂടാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും മൂവരും മറക്കാറില്ല. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം ഇവർ കാത്തുസൂക്ഷിക്കുന്നുണ്ട്. കൂട്ടുകാരുടെ ജന്മദിനം ആഘോഷമാക്കാനും യാത്രകൾ സംഘടിപ്പിക്കാനുമൊന്നും ഈ ചങ്ങാതികൂട്ടം ഒരിക്കലും മടിക്കാറില്ല.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Happy birthday manju warrier age photos movies

The moderation of comments is automated and not cleared manually by malayalam.indianexpress.com