scorecardresearch

Latest News

Happy Birthday Mammootty: വാപ്പച്ചിക്ക് മുത്തമേകി ദുൽഖർ, കേക്ക് മുറിച്ച് മമ്മൂട്ടി; പിറന്നാൾ ആഘോഷചിത്രങ്ങൾ

Happy Birthday Mammootty: ഏകദേശം 125ലധികം സെലിബ്രിറ്റീസിന്റെ രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ള ജന്മദിനാശംസകളുടെ വീഡിയോ ആണ് മമ്മൂട്ടി ടൈംസ് പുറത്തിറക്കിയിരിക്കുന്നത്

Dulquer salman, mammootty, mammootty birthday celebration photos

Happy Birthday Mammootty: മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 69ാം ജന്മദിനം. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വര്‍ഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള്‍ ആകുമ്പോഴും കേരളം ചോദിക്കുക. അതിനിടയിലും പ്രിയ താരം ‘ആയുരാരോഗ്യ സൗഖ്യത്തോടെ നീണാള്‍ വാഴട്ടേ’ എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട് ആരാധകര്‍. മമ്മൂട്ടിയെന്ന മമ്മൂക്കയ്ക്ക് ഇന്ന് പിറന്നാളാശംസകള്‍ നല്‍കുന്ന തിരക്കിലാണ് കേരളക്കര.

Read More: 74 വയസ്സുള്ള സാറെങ്ങനെ 69 വയസുകാരനായ മമ്മൂട്ടിയുടെ അധ്യാപകനാവും?

ചേട്ടനായും കുടുംബനാഥനായും പൊലീസുകാരനായും ജേര്‍ണലിസ്റ്റായും രാഷ്ട്രീയക്കാരനായും അധ്യാപകനായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ എളുപ്പത്തില്‍ എണ്ണി തീര്‍ക്കാനാവില്ല ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളെ.

Read More: ചന്തുവാണെന്ന് കരുതി വീട്ടിലെ വാഴ മുഴുവൻ വെട്ടിവീഴ്‌ത്തി; അമ്മ ഉണ്ണിയാർച്ചയായി

കഠിനാധ്വാനം കൊണ്ടും നിരന്തരപരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടായി ഒരേ ഇരിപ്പിടത്തില്‍ മമ്മൂട്ടിയെന്ന മഹാനടന്‍ സ്വസ്ഥമായിരിക്കുന്നത്. ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്‍റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സില്‍ ഫ്രെയിം ചെയ്ത് വയ്ക്കുന്നതില്‍ നിന്നറിയാം മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള സ്നേഹം.

Live Blog

Happy birthday Mammootty megastar turns 69 celebrities wish live updates


20:44 (IST)07 Sep 2020

സഹപാഠിക്ക് പിറന്നാൾ ആശംസകളുമായി തോമസ് ഐസക്

തന്റെ സഹപാഠി കൂടിയായ മെഗാസ്റ്റാർ മമ്മൂട്ടിത്ത് ജന്മദിന ആശംസ അറിയിച്ചിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. “ഇന്ന്, പ്രിയസ്നേഹിതനും സഹപാഠിയുമായ മമ്മൂട്ടിയുടെ പിറന്നാളാണ്. എന്താണ് അദ്ദേഹത്തിനൊരു ബെർത്ത്ഡേ ഗിഫ്റ്റ് കൊടുക്കുക? ഞാനാണെങ്കിലിവിടെ തിരുവനന്തപുരം മെഡിക്കൽ കോളജിലും. എന്റെ തൊട്ടു സീനിയറായിരുന്നു, എറണാകുളം മഹാരാജാസിൽ. ഓർമ്മകൾ ധാരാളമുണ്ട്,” തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.

17:47 (IST)07 Sep 2020

മമ്മൂട്ടിയ്ക്ക് ഒപ്പം എന്റെ 18 ഇയർ ചലഞ്ച്

മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള തന്റെ 18 വർഷങ്ങളെ പരിചയപ്പെടുത്തുകയാണ് നടൻ മനോജ് കെ ജയൻ.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

18 year challenge with dear mammookka Happy b’day

A post shared by Manoj K Jayan (@manojkjayan) on

17:34 (IST)07 Sep 2020

‘സുകൃതം’ ഓർമകളിൽ കൃഷ്ണകുമാർ

മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള 26 വർഷം പഴക്കമുള്ളൊരു ചിത്രം പങ്കുവയ്ക്കുകയാണ് നടൻ കൃഷ്ണകുമാർ. “മലയാളത്തിന്റെ മഹാനടന് പിറന്നാൾ ആശംസകൾ.. സുകൃതം’ സിനിമയുടെ മസിനഗുടി ലൊക്കേഷനിൽ വെച്ച് 26 വർഷം മുൻപ്, സെറ്റിലെ ഫോട്ടോഗ്രാഫർ ശ്രീകുമാർ എടുത്ത ചിത്രം.”

17:00 (IST)07 Sep 2020

ട്വിറ്ററിലും തരംഗമായി മമ്മൂട്ടിയുടെ ജന്മദിനം

മെഗാസ്റ്റാറിന്റെ ജന്മദിനം ആരാധകർ നെഞ്ചിലേറ്റി ആഘോഷിച്ചപ്പോൾ പിറന്നത് പുത്തൻ റെക്കോർഡുകൾ. ‘ഹാപ്പി ബർത്ത്ഡേ മമ്മൂക്ക’ എന്ന ഹാഷ് ടാഗാണ് ട്വിറ്ററിൽ ഇപ്പോൾ തരംഗമാവുന്നത്. 10 മില്യൺ ട്വീറ്റുകളാണ് ഈ ഹാഷ് ടാഗോടെ ട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

16:55 (IST)07 Sep 2020

മമ്മൂട്ടിയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയ്ക്ക് മുഖ്യമന്ത്രി പിറന്നാൾ ആശംസിച്ചു. നേരിട്ട് ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ അറിയിച്ചത്. ‘മലയാള സിനിമയിലെ ഉജ്ജ്വല പ്രതിഭ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തെ നേരിട്ട് വിളിച്ച് ആശംസ അറിയിച്ചു. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമാണ് മമ്മൂട്ടിക്കുള്ളത്. സിനിമാ മേഖലയിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും നൽകിയ സംഭാവനകളും രാജ്യം കണ്ട എക്കാലത്തേയും മികച്ച കലകാരൻമാരുടെ നിരയിൽ അദ്ദേഹത്തിൻ്റെ സ്ഥാനമുറപ്പിക്കുന്നു. കേരളത്തിന്റെ  ദൃശ്യമാധ്യമ രംഗത്തും നേതൃപരമായ സംഭാവനകൾ അദ്ദേഹത്തിന്റെതായുണ്ട്. ഇനിയും കൂടുതൽ ഉയരങ്ങളിലേയ്ക്ക് തന്റെ കലാ ജീവിതത്തെ നയിക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.’ മുഖ്യമന്ത്രി കുറിച്ചു.

16:40 (IST)07 Sep 2020

പ്രായമിങ്ങനെ റിവേര്‍സില്‍ ഓടിയാല്‍ എനിക്കാദ്യം വയസ്സാവുമല്ലോ വാപ്പച്ചീ!

മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസിച്ചുകൊണ്ടുള്ള മകൻ ദുൽഖർ സൽമാന്റെ വാക്കുകളും ചിത്രവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. “എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ! എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യൻ. എന്തിനും ഏതിനും എനിക്ക് സമീപിക്കാവുന്നവൻ. എപ്പോഴും എന്നെ കേട്ട് എന്നെ ശാന്തമാക്കുന്നവൻ. നിങ്ങളാണ് എന്റെ സമാധാനവും സെന്നും. നിങ്ങളുടെ അതുല്യമായ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ ഞാൻ എല്ലാ ദിവസവും ശ്രമിക്കുകയാണ്. ഈ സമയം നിങ്ങളോടൊപ്പം ചെലവഴിക്കാനാവുന്നനത് ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങൾക്കെല്ലാവർക്കും. നിങ്ങളെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്കെന്ത് സന്തോഷമാണ്. സന്തോഷ ജന്മദിനം… നിങ്ങൾ ചെറുപ്പമാവുന്തോറും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ… ഞങ്ങൾ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു.” 

16:29 (IST)07 Sep 2020

മലയാളികളുടെ സ്നേഹത്തിനൊപ്പം പിറന്നാൾ കേക്ക് മുറിച്ച് മമ്മൂട്ടി

പിറന്നാൾ ദിനം വീട്ടിൽ കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് മമ്മൂട്ടി. ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ” ഈ കേക്ക് നിങ്ങളെല്ലാവരുമായി പങ്കിടാൻ പറ്റിയിരുന്നെങ്കിൽ,” എന്നാണ് മമ്മൂട്ടി കുറിക്കുന്നത്.

13:41 (IST)07 Sep 2020

ഇന്നൊരു വയസ്സ് കൂടി കുറഞ്ഞ മമ്മൂക്കയ്ക്ക്​ ആശംസകൾ: ഷെയ്ൻ നിഗം

“മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കക്ക് ഇന്നൊരു വയസ്സ് കുറഞ്ഞി രിക്കുന്നു. ജന്മദിനാശംസകൾ നേരുന്നതിനൊപ്പം എല്ലാവിധ ആയുർ ആരോഗ്യവും നേരുന്നു,” മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകളുമായി യുവ നടൻ ഷെയ്ൻ നിഗം.

11:28 (IST)07 Sep 2020

സിനിമാജീവിതവും കുടുംബജീവിതവും കുറ്റമറ്റ രീതിയിൽ പരിപാലിക്കുന്ന മമ്മൂട്ടി: കുഞ്ചാക്കോ ബോബൻ പറയുന്നു

“കുടുംബ മൂല്യങ്ങൾ മികച്ച രീതിയിൽ നിലനിർത്തുന്ന ഒരാളെ കണ്ടെത്തുക എന്നത് ഈ കാലത്ത് വളരെ ബുദ്ധിമുട്ടാണ്. സിനിമാ ജീവിതവും കുടുംബജീവിതവും കുറ്റമറ്റ രീതിയിൽ സൂക്ഷിക്കുന്ന ഒരു മനുഷ്യനാണ് മമ്മൂക്ക. എല്ലായ്പ്പോഴും സന്തോഷവും ആരോഗ്യവും ഉണ്ടാവട്ടെ, ജീവിതത്തിലും സിനിമയിലും നിങ്ങളാണ് ഞങ്ങളുടെ മെഗാസ്റ്റാർ,” കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആശംസയിങ്ങനെ.

11:10 (IST)07 Sep 2020

അധ്യാപകനും വഴികാട്ടിയും പ്രചോദനവുമാകുന്ന മമ്മൂക്ക: ആസിഫ് അലി

മുന്നോട്ടുള്ള യാത്രയിൽ പ്രചോദനവും വഴികാട്ടിയും അധ്യാപകനുമാകുന്ന മമ്മൂക്ക എന്നാണ് ആസിഫ് അലി മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Happy Birthday My teacher Guide and inspiration @mammootty #wearesoproudofyou

A post shared by Asif Ali (@asifali) on

10:50 (IST)07 Sep 2020

പ്രിയപ്പെട്ട ഇക്കയ്ക്ക്; സുരേഷ് ഗോപിയുടെ ആശംസ

“ജന്മദിനാശംസകൾ ഇക്കാ. സൗന്ദര്യത്തിന്റെയും കലയോടുള്ള അവസാനിക്കാത്ത പാഷനും നിറഞ്ഞ നിരവധി വർഷങ്ങൾ ഇനിയുമുണ്ടാവട്ടെ,” സുരേഷ് ഗോപി കുറിക്കുന്നു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Birthday wishes dear Ikka! Here’s to many more years of charm and unending passion towards the art! . #GodBlessedBeing

A post shared by Suresh Gopi (@sureshgopi) on

10:47 (IST)07 Sep 2020

ജന്മദിനാശംസകൾ മമ്മൂട്ടി അങ്കിൾ: നസ്രിയ

തന്റെ പ്രിയപ്പെട്ട മമ്മൂട്ടി അങ്കിളിന് ആശംസകൾ നേരുകയാണ് നടിയും  മമ്മൂട്ടിയുടെ കുടുംബവുമായി അടുത്ത സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്ന നസ്രിയ. മമ്മൂട്ടിയ്ക്ക് ഒപ്പം ബാലതാരമായി  പ്രവർത്തിച്ച കാലത്തെ ഒരു ചിത്രമാണ് നസ്രിയ പിറന്നാൾ ആശംസകൾക്ക് ഒപ്പം പങ്കുവച്ചിരിക്കുന്നത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Happy birthday Mammootty uncle …. #dslrselfie

A post shared by Nazriya Nazim Fahadh (@nazriyafahadh) on

10:38 (IST)07 Sep 2020

പ്രിയപ്പെട്ടവളെ ക്യാമറയിൽ പകർത്തി മമ്മൂട്ടി

മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. പോയകാലത്തു നിന്നും കണ്ടെടുത്ത പഴയകാല ചിത്രങ്ങളും ഓർമകളുമെല്ലാം പലരും പങ്കുവയ്ക്കുന്നുണ്ട്. ഭാര്യ സുൽഫത്തിന് ഒപ്പമുള്ള മമ്മൂട്ടിയുടെ ഒരു ചിത്രവും ശ്രദ്ധ നേടുകയാണ്. ഫോട്ടോഗ്രാഫിയോട് ഏറെ താൽപ്പര്യമുള്ള മമ്മൂട്ടി ഭാര്യയുടെ ഫോട്ടോയെടുക്കുന്ന തിരക്കിലാണ് ചിത്രത്തിൽ.

10:32 (IST)07 Sep 2020

എന്റെ നല്ല വിദ്യാർത്ഥിക്ക് ആശംസകൾ: കെ വി തോമസ്

മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള കെവി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കൗതുകമാകുന്നു. ‘എന്റെ നല്ല വിദ്യാർത്ഥികളിൽ ഒരാളായ പ്രിയപ്പെട്ട മമ്മൂട്ടിക്ക് സ്നേഹത്തോടെ പിറന്നാൾ ആശംസകൾ,’ എന്നാണ് അദ്ദേഹം കുറിച്ചത്. ‘സാറിന് 74 വയസ്സ്, മമ്മൂക്കയ്ക്ക് 69, അപ്പോൾ എങ്ങനെ മമ്മൂക്ക സാറിന്റെ വിദ്യാർത്ഥിയാകും? എന്ന സംശയം ഉന്നയിച്ച വ്യക്തിയ്ക്ക് കെ വി തോമസ് തന്നെ മമ്മൂട്ടിയുമായുള്ള ബന്ധം വിശദീകരിച്ചു നൽകി.1968 ൽ തന്റെ 22-ാം വയസിൽ തേവര തിരുഹൃദയ കലാലയത്തിൽ അദ്ധ്യാപകനായി പ്രവേശിക്കുന്ന കാലത്ത് മമ്മൂട്ടി തന്റെ സ്റ്റുഡന്റ് ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘താൻ ക്ലാസ്സിൽ കുസൃതി കാട്ടിയതിന് തോമസ് മാഷ് തന്നെ ക്ലാസ്സിൽ നിന്നു പുറത്താക്കിയതായി’യെന്ന് മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ ഒരു പംക്തിയിൽ മമ്മൂട്ടി കുറിച്ച കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.’

10:17 (IST)07 Sep 2020

പിറന്നാൾ ആശംസകളുമായി പാതിരാത്രി ആരാധകർ മമ്മൂട്ടിയുടെ വീടിനു മുന്നിൽ; വീഡിയോ

എല്ലാ സെപ്റ്റംബർ ആറിനും  മമ്മൂട്ടിയുടെ പിറന്നാൾ തലേന്ന്, താരം വീട്ടിലുണ്ടെങ്കിൽ പിറന്നാൾ ആശംസിക്കാൻ അർധരാത്രി വീടിനു വെളിയിൽ തടിച്ചുകൂടുന്ന ഒരു ആൾക്കൂട്ടം പതിവാണ്. കോവിഡ് കാലത്തും ആരാധകർ ആ പതിവ് തെറ്റിച്ചില്ല. പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസകൾ അർപ്പിക്കാൻ വീടിനു മുന്നിൽ എത്തിയ ആരാധകർക്ക് നേരെ കൈവീശി  നന്ദി പറയുന്ന മമ്മൂട്ടിയുടെ വീഡിയോയും വൈറലാവുകയാണ്.

10:13 (IST)07 Sep 2020

അത് ഇങ്ങേരും അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ്; വേറിട്ട ആശംസയുമായി സലിം കുമാർ

മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള സലിം കുമാറിന്റെ രസകരമായ പോസ്റ്റും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തന്റെ സിനിമാ ഡയലോഗുകൾ പോലെ തന്നെയാണ് സലിം കുമാറിന്റെ ആശംസയും. ” 66 ഇത് ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു. ഇപ്പോൾ “69” ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ്.ഇനി ഇത് “96” ഇങ്ങിനെയും “99”ഇങ്ങിനെയുമൊക്കെയാവും അപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയായിരിക്കും, അത് ഇങ്ങേരും അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ്,”  പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ മുന്നേറുന്ന മമ്മൂട്ടിയിലെ കഠിനാധ്വാനിയെ വാക്കുകളിൽ  വരച്ചിടുകയാണ് സലിം കുമാർ.

09:46 (IST)07 Sep 2020

സമാനതകളില്ലാത്ത കലാകാരൻ; ആശംസകളുമായി നദിയ മൊയ്തു

സമാനതകളില്ലാത്ത കലാകാരൻ എന്നാണ് മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ അർപ്പിച്ചുകൊണ്ട് നടി നദിയ മൊയ്തു കുറിക്കുന്നത്.

‘ഒന്നിങ്ങു വന്നെങ്കിൽ’ എന്ന ജോഷി ചിത്രത്തിലാണ് നദിയയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. നദിയയുടെ രണ്ടാമത്തെ ചിത്രമായിരുന്നു അത്.

Read more: പ്രായം റിവേഴ്സ് ഗിയറിലോടുന്ന രണ്ടുപേർ

09:25 (IST)07 Sep 2020

കുഞ്ഞുമിടുക്കന് കടലാസുതോണിയുണ്ടാക്കി നൽകുന്ന മമ്മൂട്ടി; വീഡിയോ

ഷൂട്ടിംഗിന്റെ ഇടവേളയിൽ ഒരു കുട്ടിയെ കടലാസു തോണി ഉണ്ടാക്കാൻ സഹായിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. “പുതിയ തലമുറയ്ക്ക് ഈ കടലാസുതോണികൾ ഒരു പ്രചോദനം ആണ്. ഒരു പാട് പേരെ ഒപ്പം കൂട്ടി ഒറ്റയ്ക്ക് തുഴഞ്ഞ് മറുകര എത്തുന്ന കടത്തുകാരന്റെ ചെറിയവേഷത്തിൽ നിന്നും……… കഥാപാത്ര വൈവിധ്യങ്ങളുടെ കടൽ കടന്ന്; മുന്നേറുമ്പോഴും മനസിൽ ബാല്യത്തിന്റെ നന്മ കാത്തു സൂക്ഷിക്കുവാനുള്ള പ്രചോദനം,” പിഷാരടി കുറിക്കുന്നു.

09:21 (IST)07 Sep 2020

എന്റെ ഇച്ചാക്കയ്ക്ക്… സ്നേഹപൂർവ്വം മോഹൻലാൽ

മലയാളത്തിന്റെ അഭിമാനമായ സുവർണ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. പ്രേം നസീർ യുഗത്തിലെ താരങ്ങളിൽ നിന്നും ബാറ്റൺ ഏറ്റെടുത്ത് മലയാളസിനിമയെ നാലു പതിറ്റാണ്ടിലേറെയായി മുന്നോട്ട് നയിക്കുന്ന ഈ താരങ്ങൾ സിനിമയ്ക്ക് അപ്പുറവും ദൃഢമായൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. പിറന്നാൾ ദിനത്തിൽ തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ആശംസകൾ നേരുകയാണ് മോഹൻലാൽ.

09:15 (IST)07 Sep 2020

ഒരിക്കലും കൊടിയിറങ്ങാത്ത ഉത്സവം പോലെ മമ്മൂട്ടി

മഹാനടൻ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ. ‘മഴയെ ഇഷ്ടപ്പെടുന്നവർ പിന്നെയും പിന്നെയും മഴയിലിറങ്ങി കുളിരുന്നത് പോലെ , ഏറ്റവും പ്രിയങ്കരമായ പാട്ട് കൂടെ കൊണ്ടു നടന്ന് വീണ്ടും വീണ്ടും കേൾക്കുന്നത് പോലെ, ഒരിക്കലും കൊടിയിറങ്ങാത്ത ഉത്സവം പോലെ , ആവർത്തിക്കുമ്പോഴൊക്കെയും നമ്മുടെ ഹൃദയത്തിൽ കൂടുതൽ കൂടുതൽ ആനന്ദം നിറയ്ക്കുന്നൊരാൾ ജനിച്ച ദിവസമാണിന്ന്! ജീവിക്കുന്ന ദേശത്തെ കാലാവസ്ഥ ഒരാളിൽ അലിഞ്ഞുചേരുന്നതു പോലെ പരിചിതമാണ്, ലോകമെമ്പാടുമുള്ള മലയാളികൾക്ക് മമ്മൂട്ടി എന്ന വ്യക്തിയും ചലച്ചിത്ര അനുഭവവും. തന്റെ ഉള്ളിലെ ഏറ്റവും മികച്ച കലാപ്രകടനം പുറത്തെടുക്കുവാനുള്ള ആത്മാനുരാഗത്താൽ ആയുസ്സ് മുഴുവൻ കമ്പോടുകമ്പ് വളരുന്ന അഭിനയത്തിന്റെ അപൂർവ്വമായ ഒറ്റമരക്കാടാണ് മമ്മൂട്ടി . ഒരു കാടിന്റെ ധർമ്മമത്രയും തനിയെ നിർവ്വഹിക്കുന്ന, നവരസങ്ങളുടെ ഇല സമൃദ്ധിയാൽ തലയെടുപ്പുള്ള ഒറ്റ വൃക്ഷം.’ ഫെഫ്ക കുറിക്കുന്നു.

08:53 (IST)07 Sep 2020

മമ്മൂട്ടിക്കൊപ്പം വാലുപോലെ; കേക്കിൽ കണ്ണുനട്ട് കുട്ടി ദുൽഖർ, അപൂർവ വീഡിയോ

മലയാളത്തിലെ സ്റ്റൈലിഷ് താരങ്ങളാണ് മമ്മൂട്ടിയും ദുൽഖറും. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും സ്റ്റൈലിഷ് ആയാണ് പലപ്പോഴും പൊതുപരിപാടികൾക്കും ഫോട്ടോഷൂട്ടുകൾക്കുമൊക്കെ രണ്ടുപേരും എത്താറുള്ളത്. ദോഹയിലെ സന്ദർശനത്തിൽ മമ്മൂട്ടിക്കൊപ്പം വാലുപോലെ നടക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്. Read More 

മമ്മൂട്ടിയും ദുൽഖറും

08:35 (IST)07 Sep 2020

ആശംസകളുമായി ചലച്ചിത്ര-സാമൂഹ്യ – സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ

ഏകദേശം 125ലധികം സെലിബ്രിറ്റീസിന്റെ രണ്ടര മണിക്കൂറോളം ദൈർഖ്യം ഉള്ള ജന്മദിനാശംസകളുടെ വീഡിയോ ആണ് മമ്മൂട്ടി ടൈംസ് പുറത്തിറക്കിയിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ മലയാളത്തിന്റെ മഹാനടന് ആശംസകൾ നേരാനായി നൂറിലേറെ വരുന്ന ചലച്ചിത്ര-സാംസ്കാരിക- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് ഈ വീഡിയോയിൽ അണിനിരക്കുകയാണ്. :സിനിമ സ്വപ്നം കാണാൻ പ്രചോദനമായ മഹാനടന് ഒരു സ്നേഹസമ്മാന’മായാണ് മമ്മൂട്ടി ടൈംസ് ഈ വീഡിയോ പുറത്തിറക്കിയിരുന്നത്. ഫാസിൽ, പ്രിയദർശൻ, എസ് എൻ സ്വാമി, ശരത് കുമാർ, ശോഭന, മംമ്ത, മല്ലിക സുകുമാരൻ, ഉമ്മൻ ചാണ്ടി എന്നിവരെല്ലാം വീഡിയോയിൽ ആശംസകളുമായി എത്തിയിട്ടുണ്ട്.

08:33 (IST)07 Sep 2020

ആശംസകളുമായി ശരത്കുമാർ

അരനൂറ്റാണ്ടായി കലാ ലോകത്തിന് നിങ്ങൾ താരതമ്യപ്പെടുത്താനാവാത്ത സംഭാവന വളരെ പ്രചോദനകരമാണ്. ദൈവാനുഗ്രഹം, നല്ല ആരോഗ്യം, സന്തോഷം, സമൃദ്ധി എന്നിവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെടട്ടെയെന്ന് ഞാൻ ആശംസിക്കുന്നു 

08:31 (IST)07 Sep 2020

ഏതൊരു സിനിമാ പ്രേമിയുടേയും പ്രചോദനമെന്ന് അസ്കർ അലി

ജന്മദിനാശംസകൾ പ്രിയ മമ്മൂട്ടി ഇക്ക. എല്ലാ സിനിമാ പ്രേമികൾക്കും നിങ്ങൾ ഒരു പ്രചോദനമാണ്. ഇന്ത്യൻ സിനിമയിൽ അവതരിപ്പിക്കാൻ നിങ്ങൾ ചെയ്ത മഹത്തായ പ്രവർത്തനത്തിന് നന്ദി. നിങ്ങൾ ഒരു അത്ഭുത മനുഷ്യനാണ്! നിങ്ങളെപ്പോലുള്ള മറ്റൊരു മികച്ച നടൻ ഒരിക്കലും ഉണ്ടാകില്ല. ദീർഘവും ആരോഗ്യകരവും അനുഗ്രഹീതവുമായ ഒരു ജീവിതം ഞാൻ നേരുന്നു 

08:28 (IST)07 Sep 2020

പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ എന്ന് മൈഥിലി

പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ എന്ന് മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മൈഥിലി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ മൂന്ന് വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. 

08:26 (IST)07 Sep 2020

മമ്മൂട്ടിക്ക് ആശംസകളുമായി നടൻ മണികണ്ഠൻ

മലയാളികളുടെ നടന വിസ്മയത്തിന്, ഇതിഹാസത്തിന്,ഒരായിരം ജന്മദിനാശംസകൾ മമ്മൂട്ടിസർ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

08:21 (IST)07 Sep 2020

ആശംസകളുമായി യേശുദാസ്

മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി ഗാനഗന്ധർവൻ യേശുദാസ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് യേശുദാസ് ആശംസകൾ നേർന്നത്. മമ്മൂട്ടി അഭിനയിച്ച് കെ ജി ജോർജ്ജ് സംവിധാനം ചെയ്ത് 1980ൽ പുറത്തിറങ്ങിയ ‘മേള’ യിലാണ് യേശുദാസ് ആദ്യമായി മമ്മൂട്ടിയുടെ ശബ്ദമായത്. Read More 

mammootty, mammootty age, mammootty birthday, happy birthday mammootty, mammootty date of birth, mammootty photos, mammootty pics
Happy Birthday Mammootty: കഠിനാധ്വാനം കൊണ്ടും നിരന്തരപരിശ്രമം കൊണ്ടുമാണ് നാല് പതിറ്റാണ്ടായി ഒരേ ഇരിപ്പിടത്തില്‍ മമ്മൂട്ടിയെന്ന മഹാനടന്‍ സ്വസ്ഥമായിരിക്കുന്നത്. ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്‍റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സില്‍ ഫ്രെയിം ചെയ്ത് വയ്ക്കുന്നതില്‍ നിന്നറിയാം മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള സ്നേഹം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Happy birthday mammootty megastar turns 69 celebrities wish live updates