‘കേക്ക് വേണോ?’; പാതിരാത്രി വീട്ടിലെത്തിയ ആരാധകര്‍ക്ക് മധുരം വിളമ്പി മമ്മൂട്ടി

ആഘോഷ പരിപാടികളിലേക്ക് നീങ്ങും മുമ്പ് അദ്ദേഹം ആരാധകരോട് ‘കേക്ക് വേണോ’ എന്ന് ചോദിച്ചു

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 67-ാം പിറന്നാളാണ് സെപ്റ്റംബര്‍ 7-ന്. സംസ്ഥാനത്ത് ഉടനീളം മമ്മൂട്ടി ഫാന്‍സ് നിരവധി ആഘോഷപരിപാടികളാണ് നടത്തുന്നത്. പലയിടത്തും മധുരവിതരണവും നടക്കുന്നുണ്ട്. ഇതിനിടെ അര്‍ദ്ധരാത്രി താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കൊച്ചിയിലെ വീട്ടിലേക്ക് എത്തുകയുണ്ടായി. പാട്ട് പാടിയും നൃത്തം ചെയ്തും ആരാധകര്‍ മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ആരാധകര്‍ എത്തുമ്പോള്‍ മമ്മൂട്ടി വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ അല്‍പസമയത്തിനകം 12 മണി കഴിഞ്ഞതോടെ അദ്ദേഹം വീട്ടിലെത്തി.

കാറില്‍ നിന്നിറങ്ങി വീട്ടിലേക്ക് കയറിയ മമ്മൂട്ടി എന്നാല്‍ ഒരു നിമിഷം ആരാധകരെ അഭിവാദ്യം ചെയ്യാനായി വീട്ടു പടിക്കല്‍ നിന്നു. ആഘോഷ പരിപാടികളിലേക്ക് നീങ്ങും മുമ്പ് അദ്ദേഹം ആരാധകരോട് ‘കേക്ക് വേണോ’ എന്നോ ചോദിച്ചു. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്. മമമൂട്ടി ഫാന്‍സ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പിന്നീട് ആരാധകര്‍ക്ക് മമ്മൂട്ടി പുറത്തേക്ക് കേക്ക് എത്തിച്ച് നല്‍കി.

പിറന്നാള്‍ ദിനമായ ഇന്ന് അദ്ദേഹം ഒരു സര്‍പ്രൈസ് ആരാധകര്‍ക്കായി കാത്തുവച്ചിട്ടുണ്ടെന്നാണ് വിവരം. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ സിബിഐ സീരീസിലെ അഞ്ചാം ചിത്രം, തനിയൊരുവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി, ഗ്രേറ്റ്ഫാദര്‍ സംവിധായകന്‍ ഹനീഫ് അദേനിയുടെ വിദേശരാജ്യം കേന്ദ്രീകരിച്ച് കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രം എന്നിവയാണ് അനൗൺസ്മെന്റ് കാത്തിരിക്കുന്ന ചിത്രങ്ങൾ.

ഈ മൂന്ന് വമ്പന്‍ സിനിമകളില്‍ ഒരെണ്ണത്തിന്റെ പ്രഖ്യാപനം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകുമെന്നാണ് സൂചനകൾ. പക്ഷെ, ഏതായിരിക്കും പ്രഖ്യാപനം എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Happy birthday mammootty fans reach mammoottys house he offers cake

Next Story
ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com