മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ അറുപത്തിയൊമ്പതാം ജന്മദിനമാഘോഷിക്കുകയാണ് കേരളക്കര ഇന്ന്. സമൂഹമാധ്യമങ്ങളിലെല്ലാം തങ്ങളുടെ പ്രിയപ്പെട്ട നടനു ജന്മദിനമാഘോഷിക്കാനുള്ള തിരക്കാണ്. മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസിച്ചുകൊണ്ടുള്ള മകൻ ദുൽഖർ സൽമാന്റെ വാക്കുകളും ചിത്രവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
“എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ! എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യൻ. എന്തിനും ഏതിനും എനിക്ക് സമീപിക്കാവുന്നവൻ. എപ്പോഴും എന്നെ കേട്ട് എന്നെ ശാന്തമാക്കുന്നവൻ. നിങ്ങളാണ് എന്റെ സമാധാനവും സെന്നും. നിങ്ങളുടെ അതുല്യമായ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ ഞാൻ എല്ലാ ദിവസവും ശ്രമിക്കുകയാണ്. ഈ സമയം നിങ്ങളോടൊപ്പം ചെലവഴിക്കാനാവുന്നനത് ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങൾക്കെല്ലാവർക്കും. നിങ്ങളെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്കെന്ത് സന്തോഷമാണ്. സന്തോഷ ജന്മദിനം… നിങ്ങൾ ചെറുപ്പമാവുന്തോറും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ… ഞങ്ങൾ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു.”
തന്റെ രാപ്പകലുകളെല്ലാം സിനിമയ്ക്കായി നിക്ഷേപിച്ച്, സിനിമയോടുള്ള ഒടുങ്ങാത്ത പ്രണയത്താലും അഭിനയമികവിനാലും നാലര പതിറ്റാണ്ടായി മലയാളികളെ വിസ്മയിപ്പിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാറിനുള്ള ആശംസകൾ കുന്നുകൂടുകയാണ് സോഷ്യൽ മീഡിയയിൽ. നടന്മാരും സംവിധായകരും പ്രേക്ഷകരും രാഷ്ട്രീയ നേതാക്കളും എന്നു തുടങ്ങി മമ്മൂട്ടിയെന്ന താരത്തെ ഇഷ്ടപ്പെടുന്ന മലയാളികളെല്ലാം തന്നെ പ്രിയപ്പെട്ട താരത്തിന് ആശംസകൾ നേരുന്ന തിരക്കിലാണ്.
Read more: മമ്മൂട്ടിക്കൊപ്പം വാലുപോലെ; കേക്കിൽ കണ്ണുനട്ട് കുട്ടി ദുൽഖർ, അപൂർവ വീഡിയോ