scorecardresearch
Latest News

Happy Birthday Kunchacko Boban: ചാക്കോച്ചന് പിറന്നാൾ; ഗംഭീര ആഘോഷ പരിപാടികളുമായി ആരാധകർ

താരത്തിന്റെ 43-ആം പിറന്നാൾ ദിനമാണ് ഇന്ന്

Happy Birthday Kunchacko Boban: ചാക്കോച്ചന് പിറന്നാൾ; ഗംഭീര ആഘോഷ പരിപാടികളുമായി ആരാധകർ

Happy Birthday Kunchacko Boban: മലയാളത്തിന്റെ സ്വന്തം കടുംബനായകൻ ചാക്കോച്ചന് ഇന്ന് പിറന്നാൾ. താരത്തിന്റെ 43-ആം പിറന്നാൾ ദിനമാണ് ഇന്ന്. താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാൻ നിരവധി പരിപാടികൾ ആണ് ആരാധകർ പ്ലാൻ ചെയ്തിരിക്കുന്നത്. പിറന്നാളാഘോഷങ്ങളുടെ ഭാഗമായി താരത്തിന്റെ കരിയറിലെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായ നിറം റി റിലീസ് ചെയ്തിരുന്നു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമകളിലൊന്നായിരുന്നു ‘നിറം’. ചിത്രത്തിന്റെ 20ാം വാർഷികവും കുഞ്ചാക്കോ ബോബന്റെ പിറന്നാളും ഒന്നിച്ചെത്തുന്ന സാഹചര്യത്തിലാണ് ‘നിറം’ റീ റിലീസ് ചെയ്തത്. ആലപ്പുഴ റെയ്ബാൻ സിനി ഹൗസിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ക്യാൻസർ രോഗികളെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചിത്രത്തിന്റെ റി റീലിസ്.

ചാക്കോച്ചനെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ട പിറന്നാളുകളിൽ ഒന്നാണിത്. മകൻ ഇസഹാഖിന്റെ വരവിനു ശേഷമുള്ള ആദ്യ പിറന്നാൾ ചാക്കോച്ചനും പ്രിയയ്ക്കും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്.

Read more: ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ; ചിരിയുണർത്തി രമേഷ് പിഷാരടി

സഹപ്രവർത്തകരും ആരാധകരും അടക്കം നിരവധിയേറെ പേരാണ് താരത്തിന് ജന്മദിന ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്തുക്കളായ രമേഷ് പിഷാരടി, ജോജു ജോർജ് എന്നിവരും സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. നടി അനുസിതാരയും ചാക്കോച്ചന് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.

View this post on Instagram

Happy birthday dear Chakochaya @kunchacks

A post shared by Anu Sithara (@anu_sithara) on

View this post on Instagram

Happy birthday my dearest @kunchacks

A post shared by JOJU (@joju_george) on

അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.

Read more: അവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവില്ല; കുഞ്ചാക്കോ ബോബൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Happy birthday kunchacko boban wishes

Best of Express