scorecardresearch
Latest News

ച്യാകോചാങിന് ആശംസകളെന്ന് മഞ്ജു, ചേർത്തുപിടിച്ച് സുരേഷ് ഗോപി; ചാക്കോച്ചന്റെ ജന്മദിനം ആഘോഷമാക്കി സുഹൃത്തുക്കൾ

മലയാളികളുടെ പ്രിയതാരം ചാക്കോച്ചന്റെ 46-ാം ജന്മദിനമാണ് ഇന്ന്

ച്യാകോചാങിന് ആശംസകളെന്ന് മഞ്ജു, ചേർത്തുപിടിച്ച് സുരേഷ് ഗോപി; ചാക്കോച്ചന്റെ ജന്മദിനം ആഘോഷമാക്കി സുഹൃത്തുക്കൾ
കുഞ്ചാക്കോ ബോബന് ആശംസകളുമായി മഞ്ജു വാര്യരും സുരേഷ് ഗോപിയും

Happy Birthday Kunchacko Boban: മലയാളത്തിന്റെ പ്രിയനടൻ ചാക്കോച്ചന് ഇന്ന് പിറന്നാൾ. താരത്തിന്റെ 46-ാം ജന്മദിനമാണ് ഇന്ന്. താരത്തിന് ജന്മദിനാശംസകൾ നേരുന്ന തിരക്കിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. മഞ്ജു വാര്യർ, സുരേഷ് ഗോപി, അർജുൻ അശോകൻ തുടങ്ങിയവരെല്ലാം താരത്തിന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

ചാക്യോചാങ്ങിന് ആശംസകൾ എന്നാണ് മഞ്ജു കുറിച്ചത്. ചാക്കോച്ചനെ ചേർത്തു പിടിക്കുന്ന ഒരു ചിത്രം ഷെയർ ചെയ്തുകൊണ്ടാണ് സുരേഷ് ഗോപിയുടെ ആശംസ.

അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയ നായകനായി ചാക്കോച്ചൻ മാറി.

ചാക്കോച്ചന്റെ കരിയർ മനോഹരമായൊരു തിരിവിലെത്ത നിൽക്കുകയാണ് ഇപ്പോൾ. അഞ്ചാം പാതിര, നായാട്ട്, നിഴൽ, ഭീമന്റെ വഴി, പട തുടങ്ങിയ ചിത്രങ്ങളെല്ലാം കുഞ്ചാക്കോ ബോബനിലെ നടനെ മറ്റൊരു രീതിയിൽ രേഖപ്പെടുത്തിയ ചിത്രങ്ങളാണ്. സമീപകാലത്ത് തിയേറ്ററുകളിൽ ഹിറ്റായി മാറിയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രവും ഇതുവരെ കാണാത്തൊരു ചാക്കോച്ചനെയാണ് പ്രേക്ഷകർക്ക് കാണിച്ചു തന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Happy birthday kunchacko boban manju warrier suresh gopi wishes